Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ഓർമശക്തി കൂട്ടാൻ?

reading

കുട്ടികളുടെ ഓർമശക്തി കൂട്ടാൻ എന്താണ് വഴിയെന്ന് ആലോചിക്കുന്നവർ മാത്രം തുടർന്ന് വായിക്കുക. തിരക്കിനിടയിലും കുറച്ച് സമയം കണ്ടെത്തിയാൽ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയാൽ നിങ്ങളുടെ കുഞ്ഞും സ്മാർട്ടാകും. കുട്ടികളോടൊപ്പം വെറുതെ സമയം കഴിക്കുന്നതിനു പകരം കഥയും കവിതയുമൊക്കെ വായിച്ചു കേൾപ്പിക്കുന്നത് ഓർമശക്തി വർധിപ്പിക്കുകയും തലച്ചോറിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുമെന്ന് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അവകാശപ്പെടുന്നു.

കേട്ടാൽ അനായാസമെന്ന് തോന്നാമെങ്കിലും കുട്ടികൾക്ക് ഒഴുക്കൻ മട്ടിൽ കഥയും കവിതയും വായിച്ച് കൊടുത്താൽ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന കാര്യം മറക്കേണ്ട. കുഞ്ഞുങ്ങൾക്ക് ആസ്വാദ്യമാകുംവിധം അവരെ കൂടി ഉൾപ്പെടുത്തിയുള്ള കഥപറച്ചിലാണ് വേണ്ടത്. കഥയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ശബ്ദങ്ങളും ശരീരചലനങ്ങളും ഒപ്പം കവിതയിലെ വരികൾ ഇൗണത്തിൽ ചെല്ലുകയും വേണം. വെറുതെ ഉച്ചത്തിൽ കഥ വായിക്കുന്നതിനു പകരം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനുള്ള അവസരം അവർക്കു നൽകുകയും വേണം. അടുത്ത പേജ് മറിക്കാൻ കുഞ്ഞുങ്ങളോട് തന്നെയാണ് ആവശ്യപ്പെടേണ്ടത്. കഥപുസ്തകത്തിലെ ചിത്രങ്ങൾ കാട്ടിക്കൊടുത്ത് അനുയോജ്യമായ താളത്തിൽ സന്ദർഭം വിവരിക്കണം.

ഇൗ പറയുന്നതിൽ എന്തെങ്കിലും കഥയുണ്ടോയെന്ന് ചോദിക്കാൻ വരട്ടെ. നാലു വയസ്സു പ്രായമുള്ള ഇരുപ്പത്തിരണ്ടു പെൺകുട്ടികളുടെ ഫങ്ഷണൽ എംആർഐ സ്കാനും അമ്മയം കുട്ടിയും സമയം ചെലവിടുന്നതും ആശയവിനമയവും നിരീക്ഷണവിധേയമാക്കിയാണ് ഗവേഷകർ പഠനഫലം പ്രസദ്ധീകരിച്ചത്. കഥ പറയുമ്പോൾ തലച്ചോറിന്റെ വലതുഭാഗത്തെ സെറിബെല്ലർ ഭാഗം കൂടുതൽ പ്രവർത്തനക്ഷമമാകുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനു സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.

Read more : Health News