Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനാസംഹാരികൾ ക‍ിഡ്ന‍ി രോഗങ്ങൾ ഉണ്ടാക്കുമോ?

146729808

വേദനാസംഹാരികൾ പൊതുവെശല്യക്കാരാണ്. വയറ്റിൽ അസിഡിറ്റിയും വൃക്കകൾക്കു ക്ഷതവും കരളിനു കേടും ഉണ്ടാക്കുവാൻ കൂടിയ അളവിലുള്ള വേദനാസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണമാകാം. പൊത‍ുവെ സുരക്ഷിതമെന്നു കരുതുന്ന പാരസെറ്റമോൾ പോലും കൂടിയ അളവിൽ കഴിക്കുന്നതു വൃക്കകൾക്കും കരളിനും ദൂഷ്യമുണ്ടാക്കും. 

ഇൻഡോമെത്തസിൻ (Indomethacin) െഎബുപ്രോഫൻ (buprofen), നപ്രോക്സൻ (Naproxwn), ആസ്പിരിൻ, ഡൈക്ലോഫിനാക് (Diclofeanac) തുടങ്ങിയ വേദനാസംഹാരികൾ കൂടിയ അളവിൽ ഏറെ ദിവസം തു‌ടർച്ചയായി കഴിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനശേഷി കൂടെക്കൂടെ പരിശേ‍ാധിക്കണം. വൃക്കരോഗമുള്ളവർ, പ്ര‍ായം ചെന്നവർ (70 വയസ്സിനു മുകളിലുള്ളവർ) കൂടിയ ബി പി ഉള്ളവർ ഹൃദ്രോഗികൾ, മൂത്രതടസ്സത്തിനു മരുന്നു കഴിക്കുന്നവർ തുടങ്ങിയവർ ഇത്തരം മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. 

കൂടിയ അളവിൽ രണ്ടാഴ്ചയിൽ കൂടുതൽ കാലം തുടർച്ചയായി വേദനാസംഹാരികൾ കഴിക്കുകയാണെങ്കിൽ റീനൽ ഫംഗ്ഷൻ ടെസ്റ്റ് (Renal Function Test) നടത്താൻ ശ്രദ്ധിക്കണം. വേദനാസംഹാരികൾ കഴിക്കുമ്പോൾ കുറഞ്ഞത് 8–10 ഗ്ലാസ് വെള്ളമെങ്കിൽ ദിവസം കുടിക്കണം മദ്യം കഴിക്കരുത്.