Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാരോഗ്യം വേണോ? നന്നായി പഠിച്ചോളൂ

heart-health

വിദ്യാഭ്യാസ യോഗ്യതയും ഹൃദയാരോഗ്യവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് ഒരു സംഘം ഗവേഷകരുടെ വാദം. അത് തെളിയിക്കാൻ അവർ കണക്കുകളും നിരത്തുന്നു.

ആരോഗ്യമുള്ള ഹൃദയം വേണമെന്നുള്ളവർ കുറഞ്ഞപക്ഷം ബിരുദപഠനമെങ്കിലും പൂർത്തിയാക്കുന്നതാണ് നല്ലതെന്നാണു ഗവേഷകർ പറയുന്നത്. കാരണം വിദ്യാഭ്യാസം കുറഞ്ഞവർക്ക് ബിരുദമുള്ളവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത ഇരട്ടിയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന സൂചന

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ബിരുദധാരികളായ സ്ത്രീകൾക്ക് 28 ശതമാനം ആയിരിക്കുമ്പോൾ ബിരുദമില്ലാത്തവർക്ക് ഇത് 51 ശതമാനമാണെന്ന് പഠനം നടത്തിയ മിനെസോട്ട സർവകലാശാല ഗവേഷകർ പറയുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസം  പോലും ഇല്ലാത്തവരിൽ രണ്ടിൽ ഒരാൾക്ക് വീതം ജീവിതത്തിൽ ഒരിക്കലെങ്കിലും ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ഗവേഷകനായ ഡോ. യാസുഹി കോകുബോട്ട പറഞ്ഞു.

ബൗദ്ധികമായി ഉയർച്ച ഉള്ളതിനാൽ സർവകലാശാലാവിദ്യാഭ്യാസം നേടിയവർക്ക് മറവിരോഗം വരാൻ സാധ്യത കുറവാണെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസം ഉള്ളവർ പുകവലിക്കാനും മദ്യം ഉപയോഗിക്കാനും സാധ്യത കുറവാണെന്നും അവർ നന്നായി വ്യായാമം ചെയ്യുകയും ആരോഗ്യമേകുന്ന ഭക്ഷണം കഴിക്കുകയും പതിവായി ആരോഗ്യ പരിശോധനകൾ നടത്തുമെന്നും വിദഗ്ധർ പറയുന്നു.

കൊറോണറി ഹാർട്ട് ഡിസീസ്, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടുന്ന സി വി ഡി (CVD), ജീവിതകാലത്ത് ഉണ്ടാകാനുള്ള സാധ്യത ഡോ. കുബോട്ടയും സംഘവും കണക്കുകൂട്ടി.

വിദ്യാഭ്യാസ അസമത്വമാണ് സിവിഡി യിലേക്ക് നയിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളെന്ന് ജാമാ ഇന്റേർണൽ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read more : ആരോഗ്യവാർത്തകൾ