Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്ര ആരോഗ്യത്തിനു ഹാനികരമോ?

air-travel

വിമാനത്തിൽ യാത്ര ചെയ്താൽ ആരോഗ്യം തകരാറിലാകുമോ? പതിവാക്കിയാൽ വിമാനയാത്രയും രോഗകാരണമാകാം എന്നാണ് പഠനം.

വിമാനത്തിന്റെ കാബിനിലെ യാത്രക്കാരും ജീവനക്കാരും പൈലറ്റും ശ്വസിക്കുന്ന വായു അർബുദം, കടുത്ത ക്ഷീണം, നാഡീസംബന്ധമായ പ്രശ്നങ്ങൾ ഇവയ്ക്കു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

എയർക്രാഫ്റ്റ് കാബിനുകള്‍ പ്രഷറൈസ് ചെയ്യാൻ ഉപയോഗിക്കുന്ന വായുവുമായി സമ്പർക്കത്തിൽ വരുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ‘എയറോടോക്സിക് സിൻഡ്രോം’. എൻജിൻ ഓയിൽ പോലെ, രാസവസ്തുക്കളാൽ മലിനമാക്കപ്പെട്ടതാണ് ഈ വായു. ഇതു ശ്വസിക്കുന്നതു നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

2015 ൽ മൂന്നര ബില്യണിലധികം യാത്രക്കാർക്കും  5 ലക്ഷത്തിലധികം പൈലറ്റുമാർക്കും വിമാന ജോലിക്കാർക്കും എൻജിൻ ഓയിൽ കലർന്ന ഈ വായു ശ്വസിക്കേണ്ടി വന്നു.

കാബിനിലെ വിഷവായു ശ്വസിച്ചവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി 200 വിമാന ജോലിക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടു. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത, ചർമരോഗങ്ങൾ, ശ്വാസനാളിയിൽ അണുബാധ, ക്ഷീണം, ഉറക്കം തൂങ്ങൽ, പേശിവേദന ഇവയുണ്ടായി.

ഹൃദയസംബന്ധമായതും നാഡീസംബന്ധവും ശ്വസന സംബന്ധവുമായ രോഗ ലക്ഷണങ്ങൾ, കടുത്ത ക്ഷീണം, എയ്റോ ടോക്സിക് സിൻഡ്രോം, അർബുദം, ശരീര കലകളുടെ നാശം, രാസവസ്തുക്കളുടെ സമ്പർക്കം എന്നിവ വിശദമായ പരിശോധനയില്‍ നിർണയിക്കപ്പെട്ടു.‌

ഫ്ലൈറ്റ് അറ്റൻഡന്റിന്റെ സുരക്ഷയ്ക്കായി 2 വ്യത്യസ്ത റിവ്യൂകൾ ഗവേഷകർ നടത്തി. പ്രഷർ നിറഞ്ഞ വായുവുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ പരിശോധിച്ചു.

പൈലറ്റുമാരുടെ ആരോഗ്യം പരിശോധിച്ചപ്പോൾ 28 ശതമാനം പേരും മലിനവായുവിനെപ്പറ്റി ബോധ്യമുള്ളവരാണെന്നു കണ്ടു.

എണ്ണച്ചോർച്ചയും പഠനസംഘം പരിശോധിച്ചു. വിമാനം പറക്കുമ്പോഴോ പറക്കാനൊരുങ്ങുമ്പോഴോ ആണ് 80 ശതമാനവും വിഷപ്പുക ഉണ്ടാകുന്നത്. 93 ശതമാനം പേർക്കും തലവേദനയും തലചുറ്റലും ഉണ്ടാകുന്നതായും പഠനം പറയുന്നു.

സ്റ്റിർലിങ്ങ് സർവകലാശാലയിലെ സൂസൻ മിഖായേൽ, ഉൽസ്റ്റർ സർവകലാശാലയിലെ വിവിയൻ ഹോവാർഡ് എന്നിവരാണ് പഠനം നടത്തിയത്.

Read more : ആരോഗ്യവാർത്തകൾ, ഫിറ്റ്നസ് ടിപ്സ്