Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരി കുടലിലെ അർബുദം തടയും

Grapes

ലോകത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിൽ രണ്ടാമത്തേതും പുരുഷന്മാരിൽ മൂന്നാമത്തേതുമാണ് വൻകുടലിലെ അർബുദം.

മുന്തിരി തൊലിയിലും മുന്തിരിക്കുരുവിലും അടങ്ങിയ ചില സംയുക്തങ്ങൾ കുടലിലെ അർബുദം തടയാൻ ഫലപ്രദമെന്ന് ഇന്ത്യൻ വംശജനായ ഗവേഷകൻ അടങ്ങിയ പഠനസംഘം കണ്ടെത്തി. മുന്തിരി തെലിയും കുരുവും ചേർന്ന മിശ്രിതം അർബുദ കോശങ്ങളെ നശിപ്പിക്കുകയും അർബുദ ചികിത്സയിൽ സഹായകമാകുകയും ചെയ്യും.

മുന്തിരിതൊലിയില്‍ ധാരാളമായി കാണുന്ന റെസ്‌വെറാട്രോളും മുന്തിരിക്കുരുവിന്റെ സത്തും ചേർന്ന് കുടലിലെ അർബുദ കോശങ്ങളെ നശിപ്പിക്കുന്നു. ആരോഗ്യമുള്ള കോശങ്ങൾക്ക് ഇവ ദോഷം ചെയ്യില്ല എന്നും കണ്ടു.

അർബുദത്തിന്റെ മൂലകോശങ്ങൾ (Stem cells) ആണ് അർബുദ മുഴകൾക്ക് ആക്കം കൂട്ടുന്നതെന്നാണ് അർബുദ മൂല കോശ സിദ്ധാന്തം പറയുന്നത്. അതുകൊണ്ടുതന്നെ ഗവേഷകർ മൂലകോശങ്ങളിലാണ് പഠനം നടത്തിയത്. കുടലിലെ അർബുദ (Colon Cancer)ത്തിന്റെ മൂല കോശങ്ങളെ മുന്തിരി സംയുക്തം നശിപ്പിക്കുന്നതായി പഠനത്തിൽ കണ്ടു.

ഈ സംയുക്തങ്ങൾ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ഗവേഷകർ. ഇത് വിജയിച്ചാൽ കുടലിലെ അർബുദം തടയാനും അര്‍ബുദ രോഗവിമുക്തി നേടിയവരില്‍ വീണ്ടും രോഗം വരാതെ തടയാനുമുള്ള ഗുളികയില്‍ ഈ സംയുക്തം ഉപയോഗിക്കാനാകും.

മനുഷ്യരിൽ പരീക്ഷണം വിജയിച്ചാൽ മുന്തിരിക്കുരുവിന്റെ സത്ത് അടങ്ങിയ സപ്ലിമെന്റിലും റെസ്‍‌വെറാട്രോളിലും (വൈനിൽ ഇത് അടങ്ങിയിട്ടുണ്ട്) ചെറിയ അളവിൽ ഇവ ചേർക്കാവുന്നതാണ്.

മുന്തിരിസത്തിനും ബഹുവർണപഴങ്ങൾക്കും പച്ചക്കറികൾക്കും അർബുദം തടയാനുള്ള കഴിവിനെപ്പറ്റി കൂടുതൽ പഠനങ്ങള്‍ ആവശ്യമാണെന്ന് ഈ പഠനത്തിനു നേതൃത്വം നൽകിയ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ഫുഡ് സയൻസ് അസോസിയേറ്റ് പ്രൊഫസറും പെൻസ്റ്റേറ്റ് ഹെർഷ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി അംഗവുമായ  ജയറാം കെ. പി. വനമാല പറഞ്ഞു. ‘ബി എം സി കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ്  മെഡിസിൻ’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more : ആരോഗ്യവാർത്തകൾ