Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ ലഭിച്ചാൽ ഈഡിസ് കെ‍ാതുകിന്റെ രൂപം മാറും, കടി കുറയും

dengue-fever

കനത്ത മഴ തുടർന്നു ലഭിച്ചാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു കുഞ്ഞനും ശക്തനുമായി മാറിയ ഈഡിസ് ഈജിപ്റ്റി കെ‍ാതുക് വീണ്ടും രൂപം മാറും. ഇതേ‍ാടെ അടുത്ത സീസണിൽ കടിയേൽക്കുന്നവരുടെയും രേ‍ാഗികളുടെയും എണ്ണം കുറയുമെന്നാണ് നാഷണൽ  വെക്ടർബേ‍ാൺ ഡിസീസ് കൺട്രേ‍ാൾ പ്രേ‍‍ാഗ്രാ( എൻവിഡിസിപി) മിലെ ശാസ്ത്രജ്ഞരുടെ നിഗമനം. ഇതുവരെ ലഭിച്ച മഴയും പ്രതിരേ‍ാധപ്രവർത്തനവും കാരണം കെ‍ാതുകിന്റെ മുട്ടകൾ ഏതാണ്ട് നശിച്ചതായാണ് വിലയിരുത്തൽ. ആവശ്യമായ വെള്ളം ലഭിച്ചാൽ  ഇനിയുള്ള മുട്ടകൾ വലുപ്പമുളള കെ‍ാതുകുകളായി മാറുമെന്നാണ് നിഗമനം.  

വലിപ്പം കൂടുമ്പേ‍ാൾ കടിക്കാനുള്ള ശേഷി കുറയും. എന്നാൽ മഴയിലുണ്ടായ ഗണ്യമായ കുറവ് ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തു ആദ്യമായി ഡെങ്കിപ്പനി റിപ്പേ‍ാർട്ടുചെയ്തതു മുതൽ രണ്ടുവർഷം കൂടുമ്പേ‍ാൾ രേ‍ാഗ തീവ്രതയും മരണവും വർധിക്കുന്നതായാണ് കണക്ക്. ശരാശരി മഴ ലഭിച്ചതിന്റെ തെ‍ാട്ടടുത്തവർഷം  രേ‍ാഗികളുടെ എണ്ണവും മരണവും കുറവായിരിക്കും.  ഇത്തവണ മുൻവർഷത്തേക്കാൾ ആറിരട്ടിയാണ് ഡെങ്കിബാധിച്ചുള്ള മരണം. വ്യാപകമായ പ്രതിരേ‍ാധപ്രവർത്തനത്തെ തുടർന്നു ഒരു സ്ഥലത്തു നിന്നുതന്നെ കൂടുതൽ ഡെങ്കി റിപ്പേ‍ാർട്ടുചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. പനി റിപ്പേ‍ാർട്ടുചെയ്യുന്ന സ്ഥലത്ത്  24 മണിക്കൂറിനകം എത്തി വീടിനകത്തും പുറത്തും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് എൻവിഡിസിപിയുടെ തീരുമാനം. കെ‍ാതുകിന്റ സാന്ദ്രത കുറയുന്നതുവരെ നടപടി തുടരും  മരണസംഖ്യ പരമാവധി കുറയ്ക്കാൻ ചികിത്സാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ബന്ധപ്പെട്ടവരേ‍ാട് നിർദ്ദേശിച്ചു.

വെള്ളക്ഷാമം കുറഞ്ഞതിനാൽ വീടിനുളളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളുടെ എണ്ണം കുറയ്ക്കുക, ഉളളവയ്ക്ക് ശക്തമായ മൂടിഉറപ്പുവരുത്തുക. തുടങ്ങിയവ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ഒന്നുകടിച്ചാൽ മൂന്നു ദിനം വിശ്രമം

സാധാരണകെ‍ാതുകൾക്ക് ശരാശരി 32 ദിവസം ജീവിക്കുമെങ്കിൽ  27 ദിവസമാണ് ഈജിപ്തിയുടെ ആയുസ്. ഒരുസമയത്ത് 200– 250 വരെ മുട്ടകളാണ് ഇടുക. ഒരാളുടെ രക്തംകുടിച്ചു മൂന്നുദിവസം വിശ്രമിച്ച് നാലാംദിവസമാണ് മുട്ടയിടൽ. 

ശേഷം വീണ്ടും കടിക്കാനിറങ്ങും. ആയുസിനുള്ളിൽ പരമാവധി നാലുതവണ മുട്ടയിടും. കടിയിൽ ശരീരത്തിൽ കയറുന്ന രേ‍ാഗാണു  വൈറ്റമിൻ ബിയുടെ അളവും പ്ലേറ്റ് ലെറ്റിന്റെ ഉൽപാദനവും കുറയ്ക്കുകയാണു ചെയ്യുന്നത്.  രക്തം വാർന്നുപേ‍ാകാതിരിക്കാൻ അതിനുചുറ്റും വേലിപേ‍ാലെ സംരക്ഷണം നൽകുന്നത് പ്ലേറ്റ് ലെറ്റുകളാണ്. കടിയേറ്റതുമുതൽ ഏഴുദിവസത്തിനുള്ളിലാണ്പനി കണ്ടുവരുന്നത്.ഈഡിസ് വിഭാഗത്തിൽ 125 വ്യത്യസ്ത കെ‍ാതുകുകളെ ഇതുവരെ തിരിച്ചറിഞ്ഞു. അതിൽ തീവ്രസ്വഭാവമുള്ള ഈജിപ്തിക്കു വീടുകൾക്കുള്ളിൽ കഴിയാനാണ്  കൂടുതൽ ഇഷ്ടം.

Read more : Health and Fitness