Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗങ്ങളോടു മുഖം ചുളിക്കാതെ ആഞ്ജലീന

Angelina Jolie

ഹോളിവുഡ് താരം ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റുമായുള്ള വിവാഹമോഹനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോഴിതാ ബെൽസ് പാൾസി എന്ന രോഗത്തിന്റെ പിടിയിലാണ് താരം. മുഖത്തെ ഞരമ്പുകൾ ക്ഷയിച്ച് പേശികൾക്ക് രൂപവ്യത്യാസം വന്ന് മുഖാകൃതി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി.  വൈറൽ ഇൻഫെക്‌ഷനാണു രോഗത്തിനു കാരണമായി പറയുന്നതെങ്കിലും രോഗം പിടിപെടാനുള്ള കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. സ്ട്രെസും ഒരു കാരണമായി പറയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച ശേഷം തന്റെ മുഖത്തിനു രൂപവ്യത്യാസം വന്നതായി താരം പറയുന്നു. ‘ചിലപ്പോൾ സ്ത്രീകൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ എല്ലാം കുടുംബത്തിനായി മാറ്റിവയ്ക്കുന്നു, രോഗ ലക്ഷണങ്ങൾ സ്വന്തം ശരീരത്തിൽ പ്രതിഫലിക്കുമ്പോൾ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. അതാകാം ചിലപ്പോൾ തന്റെ കാര്യത്തിലും സംഭവിച്ചത്’– ആഞ്ജലീന പറയുന്നു. 

സ്തനാർബുദ ഭീഷണിയെത്തുടർന്ന് സ്തനങ്ങളും അണ്ഡാശയാർബുദ ഭീഷണിയെത്തുടർന്ന് അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും താരം നീക്കം ചെയ്തിരുന്നു. നിർബന്ധിതമായി സംഭവിച്ച ആർത്തവവിരാമമോ അതോ ജീവിതത്തിലെ തിരക്കുകളോ കൊണ്ടാണോ രോഗം ബാധിച്ചതെന്നു പറയാൻ കഴിയില്ലെന്നും ആഞ്ജലീന പറഞ്ഞു.

ഈ രോഗങ്ങൾക്കൊന്നും തന്നെ തളർത്താൻ കഴിലില്ല. തന്റെ ആറു മക്കളുടെ കാര്യങ്ങളും നോക്കി ധൈര്യപൂർവം രോഗങ്ങളെ നേരിടാൻതന്നെയാണ് ആഞ്ജലീനയുടെ തീരുമാനം.