Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വയസ്സില്‍ പത്തു മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ?

sleep

ആരോഗ്യത്തോടെയിരിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും മതിയായ ഉറക്കം കൂടിയേ തീരൂ. ഉറക്കമില്ലായ്മയും ഉറക്കക്കുറവും പലപ്പോഴും രോഗ കാരണമാകും.

ആവശ്യത്തിന് ഉറക്കം കിട്ടാത്ത കുട്ടികൾക്ക് ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യത കൂടുതലാണെന്ന് ലണ്ടനിലെ സെന്റ് ജോർജ് സർവകലാശാല ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഒൻപതും പത്തും വയസ്സുള്ള 4525കുട്ടികൾ നടത്തിയ പഠനത്തിൽ, അവരുടെ ശരീരത്തിന്റെ അളവുകൾ, രക്തപരിശോധനാ സാമ്പിളുകൾ, ചോദ്യാവലിയിലൂടെ ലഭിച്ച വിവരങ്ങൾ ഇവയെല്ലാം അപഗ്രഥിച്ചു.

മുതിർന്നവരിൽ ആറു മണിക്കൂറിൽക്കുറവ് ഉറങ്ങുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി ഇവയിലേക്കു നയിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കുട്ടികളിൽ കൂടുതൽ ഉറങ്ങുന്നവരിൽ ശരീരഭാരവും ഫാറ്റ് മാസും കുറവായിരിക്കുമെന്നും കണ്ടു. ഉറങ്ങുന്ന സമയം കൂടുന്തോറും ഇൻസുലിൻ, ഇൻസുലിൻ പ്രതിരോധം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ കുറയും.

പത്തു വയസ്സായ ഒരു കുട്ടി പത്തു മണിക്കൂർ ഉറങ്ങണം എന്നാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് നിർദേശിക്കുന്നത്.

ഉറങ്ങുന്ന സമയം കൂടുന്തോറും ശരീരത്തിലെ കൊഴുപ്പിന്റെ അളവും ടൈപ്പ് 2 പ്രമേഹ സാധ്യതയും കുറയുമെന്നു പഠനം പറയുന്നു.

ഉറങ്ങുന്ന സമയം അരമണിക്കൂര്‍ വർധിപ്പിച്ചാൽ ബോഡിമാസ് ഇൻഡക്സ് 0.1 കിലോയും ഇൻസുലിൻ പ്രതിരോധം 0.5 ശതമാനവും കുറയും എന്ന് ഗവേഷകർ പറയുന്നു.

ഇവയുടെ അളവ് കുറയുന്നത് പിന്നീടുള്ള കാലത്തും ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും എന്നും ദീർഘകാലത്തേക്ക് ഗുണഫലങ്ങളേകും എന്നും പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പയുന്നു.