Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓറഞ്ച് രക്താർബുദം തടയും

119605884

ഓറഞ്ച്, നാരങ്ങ തുടങ്ങിയ ജീവകം സി ധാരാളം അടങ്ങിയ ഭക്ഷണം രക്താർബുദം തടയുെമന്നു പഠനം.

ജീവകം സി കുറവുള്ള ആളുകൾക്ക് അർബുദ സാധ്യത കൂടുതലാണെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും അത് എന്തുകൊണ്ടാണെന്ന് മനസിലായിരുന്നില്ല.

ജീവകം സി മൂല കോശങ്ങളെ (Stem cells) അസാധാരണമായ വിധം കൂടുതൽ കുതിർക്കുകയും ഇത് കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക വഴി രക്താർബുദം (leukemia) തടയുകയും ചെയ്യും എന്നാണ് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

‘‘ഡി എൻ എയിലെ ചില രാസപരിണാമങ്ങളെ നിയന്ത്രിക്കാനായി മൂലകോശങ്ങള്‍ ആസ്കോർബേറ്റിനെ ഉപയോഗിക്കുന്നു. ഇവ എപ്പിജീനോമിന്റെ ഭാഗങ്ങളാണ്. ടെക്സാസ് സർവകലാശാല സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ മിഖാലിസ് അഗത്തോക്ലിയസ് വിശദീകരിച്ചു.

ഏതു ജീനിനെയാണ് ഓൺ അല്ലെങ്കിൽ ഓഫ് അക്കേണ്ടത് എന്നതിനെ നിയന്ത്രിക്കുന്ന കോശങ്ങളിലെ പ്രവർത്തനമാണ് എപ്പിജീനോം. മൂലകോശങ്ങൾക്ക് ആവശ്യത്തിന് ജീവകം സി ലഭിച്ചില്ലെങ്കിൽ മൂലകോശങ്ങളുടെ പ്രവർത്തനം തകരാറിലാക്കുക വഴി എപ്പിജിനോമിന് നാശം സംഭവിക്കുകയും രക്താർബുദ സാധ്യത കൂടുകയും ചെയ്യും.

വർധിച്ച രോഗ സാധ്യത ടെറ്റ് 2 (Tet 2) എന്ന എൻസൈമിനെ അസ്കോർബേറ്റ് എങ്ങനെ ബാധിക്കുന്നു എന്നതുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.

രക്താർബുദത്തിന്റെ ആദ്യപടിയാണ് ടെറ്റ് 2 വിനെ നിർജ്ജീവമാക്കുന്ന മ്യൂട്ടേഷൻ.

അസ്കോർബേറ്റ് ശോഷണം, കലകളിൽ ടെറ്റ് 2 ന്റെ പ്രവർത്തനം പരിമിതപ്പെടുത്തുകയും രക്താർബുദസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

രക്താർബുദവും മറ്റ് രോഗങ്ങളും വരാൻ സാധ്യത കൂടുതലുള്ളവർക്കും അർബുദത്തിനു തൊട്ടുമുമ്പുള്ള അവസ്ഥയായ ക്ലോണൽ ഹിമറ്റോപോയിസെസ് ഉള്ള മുതിർന്ന രോഗികൾക്കും ഈ പഠനഫലം പ്രധാനമാണ്.

ക്ലോണൽ ഹിമറ്റോപോയിസെസ് ഉള്ളവർ ദിവസവും ആവശ്യമായ ജീവകം സി നൂറു ശതമാനവും ലഭിക്കാൻ ശ്രദ്ധിക്കണം.

കാരണം ഇവരിൽ ഒരു ടെറ്റ് 2 മാത്രമേ ബാക്കിയുള്ളൂ. അർബുദത്തിൽ നിന്നും സംരക്ഷണമേകാൻ അർബുദ മുഴകളെ നശിപ്പിക്കുന്ന ടെറ്റ് 2 വിന്റെ പ്രവർത്തനം വർദ്ധിപ്പിക്കേണ്ടതുണ്ട്.

അതിനാൽ ദിവസവും ഓറഞ്ച്, നാരങ്ങ തുടങ്ങിയ ജീവകം സി ധാരാളമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്ന് ഗവേഷകർ പറയുന്നു.