Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പ് ഏറിയാൽ ഹൃദയം പിണങ്ങും

salt

ഓണമായി, ഉപ്പേരിക്കാലവും. ഉപ്പ് ഏറിയ ഉപ്പേരി ഇത്തവണ അധികം കഴിക്കേണ്ട എന്നാണ് ഒരു പഠനം പറയുന്നത്. ഉപ്പ് കൂടുതൽ അകത്താക്കിയാൽ ഹൃദയത്തിന്റെ പണിയൊതുങ്ങും.

ഉപ്പ് അധികം കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഇരട്ടിയാക്കും. ദിവസവും 13.7 ഗ്രാമിലധികം ഉപ്പ് കഴിക്കുന്നവർക്ക് 6.8 ഗ്രാമിൽ കുറവ് ഉപ്പ് കഴിക്കുന്നവരേക്കാൾ ഹൃദ്രോഗസാധ്യത രണ്ടിരട്ടിയാണത്രേ.

രക്തസമ്മർദം കൂടുന്നത് ഹൃദ്രോഗത്തിന് ഒരു കാരണമാണെങ്കിലും ഉപ്പ് അധികമാകുന്നതു മൂലം ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് രക്തസമ്മർദം ബാധകമാകുന്നില്ല.

ദിവസവും കഴിക്കാവുന്ന ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം ആണെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. ദിവസവും ശരീരത്തിനാവശ്യമായ രണ്ടോ മൂന്നോ ഗ്രാം ഉപ്പ് മാത്രമാണ്.

‘‘ഉയർന്ന രക്തസമ്മർദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉപ്പ് അധികം കഴിക്കുന്നതാണ്. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നു’’. ഫിൻലൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കവർ ഫെയറിലെ പ്രൊഫസറായ പെക്കാ ജൗസിലാഹ്തി പറയുന്നു.

ഫിൻലൻഡിലെ നാലായിരത്തിലധികം വരുന്ന സ്ത്രീ പുരുഷന്മാരിൽ പന്ത്രണ്ടു വർഷക്കാലം നീണ്ട പഠനം നടത്തി. 25 നും 64 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതിന്റെ അളവറിയാൻ മൂത്രം പരിശോധിച്ചു.

കഴിക്കുന്ന ഉപ്പിന്റെ അളവനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി ഇവരെ തിരിച്ചു. ഉപ്പ് കുറവ് കൂട്ടുന്ന ഗ്രൂപ്പിൽ ഉള്ളവർ ദിവസം 13.7 ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കുന്നവരായിരുന്നു. പഠനകാലയളവിൽ 121 സ്ത്രീ പുരുഷന്മാർക്ക് ഹൃദ്രോഗം ബാധിച്ചു.

ഏറ്റവും കൂടുതൽ ഉപ്പ് കൂട്ടുന്ന ഗ്രൂപ്പിന് തൊട്ടടുത്തുള്ള ഗ്രൂപ്പിനെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 2.1 ഇരട്ടിയാണെന്നു കണ്ടു.

ബാഴ്സിലോണയിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ ഈ പഠനഫലം അവതരിപ്പിച്ചു.