Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാംസാഹാരം പ്രമേഹസാധ്യത വർധിപ്പിക്കും

Meat

മാംസാഹാരപ്രേമികളുടെ ശ്രദ്ധയ്ക്ക്....  ചവച്ചിറക്കുന്ന ഈ മാംസാഹാരം നിങ്ങളെ നിത്യരോഗികളാക്കും. ആട്, കാള, പന്നി, വളർത്തുന്ന കോഴി എന്നിവയുടെ മാംസം ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് പ്രമേഹസാധ്യത വർധിപ്പിക്കുന്നുവെന്ന് സിംഗപ്പൂർ Duke-NUS മെഡിക്കൽ സ്കൂളിലെ ഗവേഷകർ.

മാംസാഹാരം പൂർണമായി ഉപേക്ഷിക്കണമെന്നല്ല, മറിച്ച് കഴിക്കുന്നതിന്റെ അളവു കുറയ്ക്കണമെന്ന് പഠനത്തിനു നേതൃത്വം നൽകിയ കോ വൂൺ പോയ് പറയുന്നു. പ്രത്യേകിച്ച് ചുവന്ന മാംസം.

45നും 74നും ഇടയിൽ പ്രായമുള്ള 63257 പേരെ 11 വർഷം നിരീക്ഷണവിധേയമാക്കിയ ശേഷമാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.