Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കണ്ടുപിടിക്കും പേന; ഫലമറിയാം പത്ത് സെക്കൻഡിൽ

cancer-pen-device

കാൻസർ രോഗ ചികിത്സയിൽ പ്രധാനപ്പെട്ട കാര്യമാണ് നേരത്തെ കണ്ടെത്തുകയെന്നത്. കാൻസർ നേരത്തെ കണ്ടെത്താനായാൽ അതിന്റെ ചികിത്സയും എളുപ്പത്തിലാകും. ഇതിനു സഹായിക്കുന്ന ഒരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഗവേഷകർ. ഇവർ‌ വികസിപ്പിച്ച പേന പോലുള്ള ഉപകരണം കൊണ്ട് പത്ത് സെക്കൻഡിനകം കാൻസർ കോശങ്ങളെ തിരിച്ചറിയാമെന്നാണ് അവകാശവാദം.

മാസ് സ്പെക് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം കൊണ്ട് ശരീരത്തിൽ തൊട്ടാലുടൻ കാൻസർ കോശങ്ങളെ തിരിച്ചറിയാൻ സാധിക്കും. കോശങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് കാൻസർ ഉണ്ടോയെന്ന് ഇവ കണ്ടെത്തുന്നത്. ശരീരത്തിൽ‌ നിന്ന് മുഴകൾ നീക്കം ചെയ്യുമ്പോൾ ഡോക്ടർമാർ‌ക്ക് ഈ ഉപകരണം ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. 

ശസ്ത്രക്രിയ സമയത്ത് ശരീരത്തിലെ കാൻസർ ബാധിച്ച ഭാഗങ്ങളെ പൂർണമായും നീക്കം ചെയ്യും. എന്നാൽ പലപ്പോഴും ഇത് സാധിക്കാതെ വരാറുമുണ്ട്. ഇത്തരമൊരു അവസ്ഥയെ ഫലപ്രദമായി മറികടക്കാമെന്നതാണ് മാസ് സ്പെക്കിനെ കൊണ്ടുള്ള മേൻ‌മ. 96 ശതമാനം പരിശോധനകളിലും മാസ് സ്പെക്ക് കൃത്യമായ വിലയിരുത്തലുകളാണ് നടത്തിയതത്രെ. ഇത് വ്യാപകമായാൽ കാൻസർ ചികിത്സ കൂടുതൽ വേഗത്തിലും സുരക്ഷിതമായും നടത്താനാകും.