Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം രക്തസമ്മർദം

blood-pressure

സർവസാധാരണമായി കണ്ടുവരുന്ന ഒരു ജീവിതശൈലീരോഗമാണ് ബ്ലഡ് പ്രഷർ അഥവാ ബി.പി. വളരെ അപകടകാരിയായേക്കാവുന്ന ഈ രോഗത്തെ പലപ്പോഴും നമ്മൾ അറിയുന്നത് രോഗലക്ഷണങ്ങൾ പൂർണമായും പുറത്തു വന്നതിനു ശേഷമാകും. കിതപ്പ്, കൈകാൽ വിറയൽ, തലയിൽ പെരുപ്പ്,  തലവേദന, കാഴ്ചയിലെ വൈകല്യങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ബി.പി യുടെ കാരണങ്ങളാവാം. അൽപമൊന്നു ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയും. നമ്മുടെ ജീവിത രീതികളും ഭക്ഷണ രീതികളും ഒന്നു മാറ്റിയാൽ മതി.

∙ സ്ഥിരമായ പുകവലി, മദ്യപാനം തുടങ്ങയിവ ഒഴിവാക്കുക. 

∙ ഭക്ഷണം അധ്വാനത്തിന്റെ ക്രമത്തിന് അനുസരിച്ച് ആയിരിക്കണം ശാരീരികമായി അധ്വാനക്കുറവുള്ളവർ അമിത ഭക്ഷണം നിയന്ത്രിക്കുന്നത് നന്ന്.

∙ കൊഴുപ്പ് അമിതമായുള്ള ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തരുത്.

∙ ഉപ്പ്, എരിവ്, പുളി എന്നിവ അമിതമായി ഉപയോഗിച്ച് ശീലിക്കുന്നത് നന്നല്ല.

∙ ഇലക്കറികൾക്കും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക.

∙ വെളുത്തുള്ളി ഭക്ഷണത്തിന്റെ കൂടെ മിതമായ രീതിയിൽ ചേർത്ത് ഉപയോഗിക്കുക.

∙ കടുപ്പത്തിലുള്ള ചായയും കാപ്പിയും ഒരു ദിനം പല ആവർത്തി കുടിക്കുന്നത് നിയന്ത്രിക്കുക.

∙ പ്രഭാത നടത്തം ശീലമാക്കുക. ഒരു മണിക്കൂർ കൈവീശി നടക്കുക.

∙ കുടുംബത്തിലും ഓഫീസിലുമുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ രക്തസമ്മർദം കൂട്ടും എന്ന കാര്യം ശ്രദ്ധിക്കുക. സംഘർഷ സാഹചര്യങ്ങൾ സമചിത്തതയോടെ ഒഴിവാക്കുക.

∙ യോഗ, ധ്യാനം എന്നിവ ശീലമാക്കുക. ശരീരത്തിനും മനസ്സിനും ഇത് ഏറെ ഗുണം ചെയ്യും.

ബി. പി യുടെ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയമുള്ളവർ ആറുമാസത്തിലൊരിക്കലെങ്കിലും ബ്ലഡ് പ്രഷർ പരിശോധിക്കുന്നത് നന്നായിരിക്കും. മുൻ കരുതലുകൾ ഈ രോഗത്തെ അതിജീവിക്കുവാൻ സഹായിക്കും.

Read More : Health and Wellbeing