Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ബാധിച്ച മകനു ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അമ്മയുടെ കത്ത്

cancer

കാൻസർ ബാധിച്ച മകനു ദയാവധം നൽകണമെന്ന് ആവശ്യപ്പെട്ട് കാൻപൂറിലുള്ള വീട്ടമ്മ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ചു. തന്റെ പത്തു വയസ്സുള്ളമകൻ അർബുദരോഗബാധിതനാണെന്നും മകന്റെ ചികിത്സാചെലവ് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണെന്നും കത്തിൽ പറയുന്നു. 

ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അതിനാലാണ്  ദയാവധത്തിനു ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. കത്തിന് രാഷ്ട്രപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.