Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ചയെ വളർത്തിയാൽ അർബുദം വരുമോ?

cat

പൂച്ചകളെ വളർത്തുന്നതൊക്കെ കൊള്ളാം, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ഈ ഓമന മൃഗം നിങ്ങളെ രോഗിയാക്കും.

പൂച്ചയുടെ വിസർജ്യം മനുഷ്യനിൽ അർബുദത്തിനു കാരണമാകാം എന്നാണ് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. പൂച്ച വിസർജ്യത്തിൽ അടങ്ങിയ പരാദങ്ങൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് ഇവയ്ക്കു കാരണമാകും.

മുപ്പതു ശതമാനം പൂച്ചകളിലും ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാദം ഉണ്ട്. ഏതു സമയവും പൂച്ചയുടെ വിസർജ്യത്തിൽ കലരാവുന്ന ഇവ അർബുദവുമായി ബന്ധപ്പെട്ട ആയിരം ജീനുകളിൽ മാറ്റം വരുത്തും.

ഒരിക്കൽ മനുഷ്യനെ ബാധിച്ചാൽ ഈ പരാദത്തിൽ നിന്നുള്ള പാരസൈറ്റ് തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകർക്കുന്നു. ഇത് മറവിരോഗം പാർക്കിൻസൺസ്, എപ്പിലെഡ്സി ഇവയ്ക്കു കാരണമാകുന്നു.

ഗർഭിണികളായ സ്ത്രീകൾ പൂച്ചകളെ അകറ്റി നിർത്തണം. കാരണം ഈ പരാദം ഗർഭമലസാനും ചാപിള്ളയെ പ്രസവിക്കാനും. ഭ്രൂണത്തിന്റെ വളർച്ച തകരാറിലാക്കാനും കാരണമാകും.

മസാച്ചുസെറ്റ്സിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ഡോ. ഡെന്നീസ് സ്റ്റെയ്ൻഡ്‌ലെറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

പൂച്ച വിസർജ്യത്തിലടങ്ങിയ പരാദം അൽഷിമേഴ്സ്, പാർക്കിൻസൺസ്, എപ്പിലെപ്സി ഇവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു.

തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ബന്ധം തകരാറിലാക്കുന്ന പ്രോട്ടീനുകളെ പുറത്തുവിടുന്നതു വഴിയാണ് ഇവ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നത്.

Read More : ആരോഗ്യവാർത്തകൾ