Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾക്കും ബിപി; ജാഗ്രത വേണം

blood-pressure

പ്രായമായവരിൽ മാത്രമല്ല കൗമാരക്കാരിലും ഇപ്പോൾ രക്തസമ്മർദം ക്രമാതീതമായ വർധന കാണിക്കുന്നതായി ഡോക്ടർമാർ. മുതിർന്നവരിൽ ഉയർന്ന ബിപി ഉണ്ടാക്കുന്ന അതേ ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് കൗമാരക്കാരെയും ബാധിക്കുക. ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നതിന് കൗമാരക്കാരിൽ ബിപി കാരണമാകുമത്രേ. 

മാനസികസമ്മർദം നിറഞ്ഞ ജീവിതരീതിയാണ് കാമൗരക്കാരിലെ ബിപി വർധനയ്ക്കു കാരണം. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും നിർണായകമാണ്. മൽസരപ്പരീക്ഷകളും ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടവും ചെറുപ്പക്കാരിൽ മാനസികസമ്മർദം വർധിപ്പിക്കുന്നു.  പ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്നതും മിക്കവരിലും പിരിമുറുക്കത്തിനു കാരണമാകുന്നുണ്ടെന്ന് സർവേയിൽ വ്യക്തമാകുന്നു. 

പെൺകുട്ടികളെയാണ് വിവാഹം വൈകുന്നത് മാനസികമായി തളർത്തുന്നതെങ്കിൽ ആൺകുട്ടികളുടെ ടെൻഷന്റെ പ്രധാനകാരണം സ്വപ്നം കണ്ട ജോലി സ്വന്തമാക്കാൻ കഴിയാത്തതാണ്. ജോലി ലഭിച്ചാൽത്തന്നെ മിക്കവരുടെയും മാനസികസമ്മർദം ലഘൂകരിക്കപ്പെടുന്നില്ല. ജോലിസ്ഥലത്തെ മൽസരബുദ്ധിയും ശമ്പളവർധനയ്ക്കുവേണ്ടിയുള്ള പെടാപ്പാടുകളും തുടർന്നുകൊണ്ടേയിരിക്കുന്നു. ഇക്കാരണങ്ങളാൽ ചെറുപ്പക്കാരിൽ ബിപി വർധന പതിവായി മാറുന്നു. 

ജങ്ക്ഫുഡും ഹോട്ടൽ ഫുഡും ശീലമാക്കുന്നവർക്ക് അമിതവണ്ണം മൂലവും രക്തസമ്മർദം ഉയർന്നേക്കാം. ചിലർക്ക് പൊണ്ണത്തടിയാണ് വില്ലനായി മാറുന്നത്. വാഷിങ്ടണിൽ ആയിരത്തോളം ചെറുപ്പക്കാരിൽനടത്തിയ പഠനത്തിൽനിന്നാണ് ബിപി വർധന ഇവരുടെ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയത്. അതുകൊണ്ട് ടീനേജ് പ്രായം കഴിഞ്ഞാൽ ഹെൽത്ത് ചെക്കപ്പ് ശീലമാക്കുക. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ആരോഗ്യനില തൃപ്തികരമാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. 

Read More: Health News