Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്ദൂരം തൊടും മുൻപ് ഇതൊന്നു വായിക്കൂ

sindoor

മതപരമായ ചടങ്ങൾക്കും സ്ത്രീകൾ നെറ്റിയിൽ അണിയാനും ഉപയോഗിക്കുന്ന സിന്ദൂരവും അത്ര സുരക്ഷിതമല്ല. സിന്ദൂരത്തിൽ സുരക്ഷിതമല്ലാത്ത അളവിൽ ലെഡ് കലർന്നിട്ടുണ്ടെന്ന് പഠനം. ഐക്യു കുറയാനും കുട്ടികളിൽ വളർച്ച വൈകാനും ഇത് കാരണമാകും ഇന്ത്യയിലെയും യു എസിലെയും സിന്ദൂരത്തിന്റെ സാമ്പിളുകളാണ് പരിശോധിച്ചത്.

റട്ഗേർസ് സർവകലാശാല നടത്തിയ പഠനത്തിൽ യു എസിൽ നിന്നു 83 ശതമാനവും ഇന്ത്യയിൽ നിന്ന് 78 ശതമാനവും സാമ്പിളുകൾ ശേഖരിച്ചു. ഓരോ ഗ്രാം സിന്ദൂരത്തിലും 1.0 മൈക്രോ ഗ്രാം ലെഡ് കലർന്നിട്ടുള്ളതായി കണ്ടു.

അതേസമയം ന്യൂ ജഴ്സിയിൽ നിന്നു ശേഖരിച്ച 19 ശതമാനം സിന്ദൂരത്തിലും ഇന്ത്യയിൽ നിന്നു ശേഖരിച്ച 43 ശതമാനം സിന്ദൂരത്തിലും യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിക്കുന്ന, ഓരോ ഗ്രാം ലെഡിലും 20 മൈക്രോ ഗ്രാം ലെഡ് എന്ന പരിധി കൂടുന്നതലാണെന്ന് പഠനം പറയുന്നു.

ലെഡ് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടാണ് സിന്ദൂരം വില്ക്കാനോ യു എസിലേക്കു കൊണ്ടുവരാനോ അനുവദിക്കാത്തത്. റഡ്ഗേർസ് സർവകലാശാല അസോസിയേറ്റ് പ്രൊഫസറായ ഡെറിക് ഷെൻഡെൽ പറയുന്നു.

സിന്ദൂരത്തിന്റെ 118 സാമ്പിളുകളാണ് പരിശോധിച്ചത്. പൊട്ട് തൊടാനും നെറ്റിയില്‍ അണിയാനും എല്ലാം സ്ത്രീകൾ പതിവായി ഉപയോഗിക്കുന്നതാണിത്,

ന്യൂജഴ്സിയിലുള്ള സൗത്ത് ഏഷ്യൻ കടകളിൽ നിന്നും 95 സാമ്പിളുകളും മുംബൈ ഡൽഹി എന്നിവിടങ്ങളിലെ കടകളില്‍ നിന്നുള്ള സാമ്പിളുകളുമടക്കം മൂന്നിലൊന്നു സാമ്പിളുകളിലും ലെഡിന്റെ അളവ് എഫ് ഡി എ നിർദേശിക്കുന്ന പരിധിയിലധികമാണെന്നു കണ്ടു.

സിന്ദൂരത്തിലും കൺമഷിയിലും അടങ്ങിയ ലെഡും മറ്റ് ഹെവി മെറ്റലുകളും കിഡ്നി, ഹെപ്പറ്റിക്, ചർമ്മരോഗങ്ങൾക്ക് കാരണമാകുന്നു. ഇത് ഡി എൻ എ തകരാറിനും ചർമത്തിലെ വ്രണങ്ങൾക്കും കാരണമാകുന്നതു കൂടാതെ പല്ലിനെയും നഖത്തിനെയും ദോഷകരമായി ബാധിക്കുന്നു,

ഇന്ത്യ, പാക്കിസ്ഥാന്‍ മിഡി്ൽ ഈസ്റ്റ്, തെക്കു കിഴക്കനേഷ്യ ഇവിടങ്ങളില്‍ ലഭ്യമായ ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വർധക വസ്തുക്കളിൽ ലെഡ്, മെർക്കുറി, ക്രോമിയം, കാഡ്മിയം, സിങ്ക് ഇവയടങ്ങിയിട്ടുണ്ട്.

ലെഡിന്റെ അംശം അധികമായതിനാൽ കൺമഷി മറ്റ് നേത്ര സൗന്ദര്യ വർധകങ്ങൾ ഇവ എഫ് ഡി എ നിരോധിച്ചതാണ്. ലെഡിന്റെ അംശം അധികമായ സിന്ദൂരത്തിന്റെ ബ്രാൻഡിന് ഇല്ലിനോയിസിലെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് കൊടുത്തിരുന്നതുമാണ്.

സിന്ദൂരത്തിലെ ലെഡിന്റെ അളവ് നിരീക്ഷിക്കെണ്ടതാണെന്നും പൊതുജനങ്ങൾ ലെഡിന്റെ  അളവിനെക്കുറിച്ച് ബോധവാന്മാരാകേണ്ടതാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.