Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ

blood-sugar

പ്രമേഹ രോഗികൾക്ക് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമാണ് രാത്രി ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോകുന്നത്. ഉറക്കത്തിനിടയിൽ ആയതിനാൽ പലപ്പോഴും ഇതു തുടക്കത്തിൽ കണ്ടെത്താൻ കഴിയാറുമില്ല. ഇത് കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്കുവരെ രോഗിയെ കൊണ്ടെത്തിക്കാം. അതുകൊണ്ട് ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോകാതിരിക്കാൻ ചില മുൻകരുതലുകൾ നല്ലതാണ്. 

∙ ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഷുഗർ പരിശോധിച്ച ശേഷം കിടക്കുക. എന്തെങ്കിലും അസാധാരണമായ വിധം വ്യതിയാനം ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

∙ സന്ധ്യ കഴിഞ്ഞ് കടുത്ത ശാരീരികാധ്വാനം ഒഴിവാക്കുക. അധികം ആയാസകരമായ ജോലികളും വ്യായാമവും പകൽസമയത്തു ചെയ്യുന്നതാണ് നല്ലത്.

∙ അത്താഴം കഴിക്കാതിരിക്കരുത്. അത്താഴപ്പട്ടിണി കിടക്കുന്നത് നിങ്ങളുടെ പ്രമേഹനിലയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ലഘുവായ അളവിലെങ്കിലും അത്താഴം നിർബന്ധമായും കഴിക്കുക.

∙രാത്രി ഉറങ്ങുമ്പോൾ പ്രമേഹം കുറയുന്നതോ മറ്റോ ആയി തോന്നിയാൽ എളുപ്പം കഴിക്കാൻ വിധം എന്തെങ്കിലും മധുരം കിടക്കയ്ക്കു സമീപം വയ്ക്കുക. മിഠായി കഴിക്കുന്നത് നല്ലതാണ്.

∙ രാത്രി ഉറങ്ങുന്നതിനു നിശ്ചിതസമയം മുൻപേ തന്നെ അത്താഴം കഴിച്ചിരിക്കണം. വയറുനിറയെ വാരിവലിച്ചു കഴിച്ച് ഉടനെതന്നെ ഉറങ്ങാൻ കിടക്കുന്നത് നല്ലതല്ല.

∙ രാത്രിയുള്ള മദ്യപാനം പ്രമേഹരോഗികൾക്ക് അപകടസാധ്യത വർധിപ്പിക്കും. കിടക്കാൻ പോകുന്നതിനു തൊട്ടുമുൻപ് പുകവലിക്കുന്നതും ഒഴിവാക്കുക

∙ പതിവായി രാത്രിയിൽ ഷുഗർ താഴ്ന്നുപോകുന്ന പ്രശ്നമുണ്ടെങ്കിൽ ഡോക്ടറോട് പരിഹാരം തേടുക.

Read More : ആരോഗ്യവാർത്തകൾ