Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടെൻഷൻ അറ്റാക്ക്: ഒഴിവാക്കാൻ ചില എളുപ്പവഴികൾ

heart-attack

ഹൃദയാഘാതം മൂലം അകാലമരണം സംഭവിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. ചെറുപ്പക്കാർ പോലും ഇന്ന് ഹൃദയാഘാതത്തിന് ഇരയാകുന്നവരിൽ ഉൾപ്പെടുന്നു. എന്നാൽ ഇവരിൽ മിക്കവരും സ്ഥായിയായ ഹൃദ്രോഗങ്ങൾ ഉള്ളവരാകണമെന്നില്ല. ചിലർക്ക് ‘അറ്റാക്ക്’ വരുന്നത് ഒരു പ്രത്യേക സന്ദർഭത്തിലെ കടുത്ത മാനസിക സമ്മർദം കൊണ്ടാണ്. ആ സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് വർധിക്കുന്നു. രക്തചംക്രമണം അനിയന്ത്രിതമാകുന്നു. രക്തസമ്മർദം വർധിക്കുന്നു. തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുന്നു. 

പെട്ടെന്നുള്ള മാനസിക സമ്മർദം മൂലമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാൻ ഇതാ ചില പ്രായോഗിക നിർദേശങ്ങൾ

∙കടുത്ത മാനസിക സമ്മർദം ഹൃദയസ്തംഭനത്തിനു കാരണമായേക്കും എന്ന പ്രാഥമിക ബോധ്യം നിങ്ങൾക്കുണ്ടാകണം. ഈ ബോധ്യം ടെൻഷൻ ലഘൂകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.

∙ഒറ്റ നിമിഷം കൊണ്ടല്ല മാനസിക സമ്മർദം ഉണ്ടാകുന്നത്. സംസാരത്തിന്റെ ടോൺ മാറിത്തുടങ്ങുമ്പോൾ, പ്രശ്നം നിങ്ങളെ വലിയ തോതിൽ ബാധിച്ചുതുടങ്ങും മുന്‍പേ അതിൽനിന്ന് ശ്രദ്ധ തിരിക്കുക. 

∙ കടുത്ത വഴക്കിലേക്കും നിരാശയിലേക്കും കരച്ചിലിലേക്കും കൊണ്ടെത്തിക്കും എന്നു തോന്നുന്ന വിഷയങ്ങൾ തനിച്ചിരുന്ന് ആലോചിക്കാതിരിക്കുക

∙ ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിനും മനസ്സിനും പരമാവധി വിശ്രമം നൽകുക. കഠിനമായ പ്രശ്നങ്ങൾ ആലോചിച്ചുകൊണ്ട് കിടക്കരുത്.

∙ശ്വാസഗതി നിയന്ത്രിക്കുന്നത് ടെൻഷൻ കുറയ്ക്കുന്നതിന് സഹായിക്കും. മാനസികമായി ഭാരം തോന്നുമ്പോൾ ബ്രീതിങ് വ്യായാമങ്ങൾ ചെയ്യുക. ദീർഘശ്വാസമെടുത്ത് മനസ്സിനെ ഏകാഗ്രതയിലേക്ക് കൊണ്ടുവരിക

∙ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടുപോകുന്ന സാഹചര്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക. ഇഷ്ടമുള്ള വിഷയങ്ങളിലേക്ക് ആലോചന തിരിക്കുക

∙ മറ്റുള്ളവരോട് പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നത് പരിഹാരം കണ്ടെത്താൻ സഹായിക്കും. അതിനു കഴിയാത്ത സാഹചര്യത്തിൽ സ്വയം സംസാരിച്ച് പ്രശ്നങ്ങൾ ലഘൂകരിക്കുക. അടുക്കും ചിട്ടയോടെയും എഴുതുന്നതും നല്ലതായിരിക്കും.

Read More : Health News