Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേശികളുടെ ജൈവഘടികാരത്തെ തടസ്സപ്പെടുത്തിയാൽ സംഭവിക്കാവുന്നത്

muscle

നമ്മുടെ ശരീരത്തിൽ നിരവധി ജൈവ ഘടികാരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നറിയാമല്ലോ. ഇവയുടെ എല്ലാം നിയന്ത്രണവും സംഘാടനവും എല്ലാം തലച്ചോറിലാണെന്നു മാത്രം.

നമ്മുക്കു സന്തോഷം തോന്നുന്നതും നാം ഉണർന്നിരിക്കുന്നതും നമുക്കു വിശക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നതും ഇതിനെല്ലാമുള്ള ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നത് ജൈവഘടികാരം അനുസരിച്ചാണ്.

അടുത്തകാലത്ത് നമ്മുടെ പേശികൾക്കും ജൈവഘടികാരം ഉള്ളതായി ഗവേഷകർ കണ്ടുപിടിച്ചു. ഈ ജൈവ ഘടികാരത്തിലുണ്ടാകുന്ന  മാറ്റങ്ങൾ പ്രമേഹം വരാൻ കാരണമാകുമത്രേ.

പേശികളിലെ കോശങ്ങളിലുള്ള ലിപ്പിഡുകൾ എന്നു വിളിക്കുന്ന വിവിധതരം കൊഴുപ്പുകൾ ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യാസപ്പെടുന്നതായി ഗവേഷക സംഘം കണ്ടെത്തി.

സ്വിറ്റ്സർലൻഡലെ ജനീവ സർവകലാശാല ഗവേഷകരോടൊപ്പം യൂണിവേഴ്സിറ്റി ഓഫ് സുറേയ്, നെസ്‌ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് പഠനം നടത്തിയത്.

പേശികളിലെ ജൈവഘടികാരങ്ങൾ ഈ ലിപ്പിഡ് നിലയെ നിയന്ത്രിക്കുന്നുണ്ടോ എന്നറിയാൻ പരീക്ഷണം നടത്തി.

പഠനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരോട് പരീക്ഷണത്തിന് മുമ്പുള്ള ഒരാഴ്ച മുഴുവൻ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമെല്ലാം ദിനചര്യ കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ടു. ഇത് അവരുടെ ജൈവഘടികാരത്തെ (Circadian Rythm) ഒരുപോലെയാക്കും. തുടർന്ന് ലിപ്പിഡിന്റെ ഘടനയും ദിവസത്തിലെ സമയവും തമ്മിൽ വ്യക്തമായ ബന്ധം ഉള്ളതായി കണ്ടു.

പേശികളിലെ ഘടികാരത്തിനു മാറ്റം ഉണ്ടാകുന്നത് കോശങ്ങളിലെ പേശികളുടെ ഘടനയ്ക്കു മാറ്റം ഉണ്ടാക്കും. ഇത് പേശികളുടെ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ബാധിക്കുകയും വ്യക്തിക്ക് ടൈപ്പ് 2 പ്രമേഹം ബാധിക്കുകയും ചെയ്യും. പഠനം പറയുന്നു.

പ്രൊസീഡിങ് ഓഫ് ദ് നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.