Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലുകൾ വിശപ്പിനെ നിയന്ത്രിക്കുന്നതെങ്ങനെ?

107428978

നമ്മുടെ എല്ലുകൾക്ക് വിശപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇതെന്തു ചോദ്യം എന്നാവും ചിന്തിക്കുന്നത്. അസ്ഥികൾ നമ്മുടെ പേശികളെയും മറ്റ് കലകളെയും താങ്ങി നിർത്താനുള്ള രൂപം മാത്രമല്ല നമ്മുടെ വിശപ്പിനെയും ഉപാപചയ പ്രവർത്തനങ്ങളെയും അത് ബാധിക്കുന്നതായി പഠനം.

കാനഡയിലെ മോൺട്രിയൽ ക്ലിനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, നമ്മുടെ എല്ലുകൾ ഉൽപ്പാദിപ്പിക്കുന്ന ഓസ്റ്റിയോ കാൽസിൻ എന്ന ഹോർമോൺ, ഷുഗറിന്റെയും പ്രഷറിന്റെയും ചയാപചയം എങ്ങനെ സാധ്യമാകുന്നു എന്നതിനെ ബാധിക്കുന്നതായി കണ്ടു.

എങ്ങനെയാണ് ഓസ്റ്റിയോ കാൽസിന്റെ പ്രവർത്തനമെന്ന് ഗവേഷകർ വിശദമാക്കി. ഈ കണ്ടുപിടുത്തം ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും തടയാനുള്ള ന്യൂതന മാർഗങ്ങളിലേക്കു വഴിതുറക്കും..

ഹോർമോണുകൾ എല്ലുകളെ ബാധിക്കുന്നതായി അറിയാം. ആർത്തവ വിരാമം എത്തുമ്പോഴേയ്ക്കും സ്ത്രീകൾക്ക് ഓസ്റ്റിയോ പോറോസിസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് അവരിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതു മൂലമാണ്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഓസ്റ്റിയോ കാൽസിന്റെ കണ്ടുപിടിത്തത്തിനു ശേഷമാണ് എല്ലുകൾക്ക് മറ്റ് കലകളെ ബാധിക്കാനാകുമെന്നു കണ്ടത്. എല്ലുകളിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഈ ഹോർമോൺ, പഞ്ചസാരയുടെ ഉപാപചയം സാധ്യമാക്കും.

ഇൻസുലിന്റെ ഉൽപ്പാദനം കൂട്ടുക എന്നതാണ് ഓസ്റ്റിയോ കാൽസിന്റെ ഒരു ധർമം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഊർജോപയോഗം (energy expenditure) കൂട്ടുക വഴി പൊണ്ണത്തടിയിൽ നിന്ന് അത് സംരക്ഷണം നൽകുന്നു. ചിലരിൽ രക്തത്തിലെ ഓസ്റ്റിയോ കാൽവിന്റെ അളവിലുണ്ടാകുന്ന മാറ്റം പ്രമേഹം വരുന്നതിനെ തടയുകയും ചെയ്യുന്നു.

എല്ലുകളെ നിർമ്മിക്കുന്ന അതേ കോശങ്ങളായ ഓസ്റ്റിയോ ബ്ലാസ്റ്റുകൾ ആണ് ഓസ്റ്റിയോ കാൽസിനും ഉൽപ്പാദിപ്പിക്കുന്നത്. എല്ലുകളിൽ ഉണ്ടാകുന്ന ഹോർമോൺ നിരവധി രാസപ്രവർത്തനങ്ങൾക്കു ശേഷം രക്തത്തിൽ കലരുന്നു. ഓസ്റ്റിയോ ബ്ലാസ്റ്റുകൾ ഇവയെ ഉൽപ്പാദിപ്പിക്കുമ്പോൾ ഇവ നിർജീവാവസ്ഥയിൽ ആയിരിക്കും.

രക്തത്തിൽ കലരുമ്പോൾ ഓസ്റ്റിയോ കാൽസിൻ അതിന്റെ പങ്കുവഹിക്കാനായി എങ്ങനെയാണ് ആക്ടീവ് ആകുക എന്ന് മനസിലാക്കുക രസകരമായിരുന്നുവെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഇന്റഗ്രേറ്റീവ് ആൻഡ് മോളിക്യുലാർ ഫിസിയോളജി റിസേർച്ച് യൂണിറ്റിന്റെ ഡയറക്ടറായ മാത്യു ഫെറോൺ പറയുന്നു.

മോളിക്യുലാർ സിസേഴ്സ് ആയി പ്രവർത്തിക്കുന്ന ഒരു എൻസൈം ഇതിന് ആവശ്യമാണെന്നു കണ്ടു. ആക്ടീവ് ഓസ്റ്റിയോ കാൽസിനെക്കാൾ ഒരു ഭാഗം കൂടുതലുണ്ട് ഇറാക്ടീവ് ഓക്സ്റ്റിയോ കാൽസിന്.

കോശങ്ങളിൽ കാണപ്പെടുന്ന വിവിധതരം എൻസൈമുകളെ എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഗവേഷകർ പരിശോധിച്ചു അധികമുള്ള ഭാഗത്തെ മുറിച്ചു മാറ്റുന്നത് ഏതെന്ന ചോദ്യമുയർന്നു.

ഫെറോണിന്റെ സംഘം അതു തിരിച്ചറിയുന്നതിൽ വിജയിച്ചു. ഫ്യൂരിൻ (furin) ആയിരുന്നു അത്. രക്തത്തിലേക്ക് കലരുമ്പോൾ ഓസ്റ്റിയോ കാൽസിനെ ആക്ടീവ് ആക്കുന്നത് ഫ്യൂരിൻ ആണ്.

എല്ലുകളിലെ കോശങ്ങളിൽ ഫ്യൂരിൻ ഇല്ലാത്തപ്പോൾ ഇനാക്ടീവ് ഓസ്റ്റിയോ കാൽസിൻ ആണ് രക്ത്തിലേക്ക് പുറന്തള്ളപ്പെടുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും എനർജി എക്സ്പൻഡിച്ചർ കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇൻസുലിൻ ഉത്പ്പാദനവും കുറയ്ക്കും.

പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉപാപചയം സാധ്യമാക്കുന്നതിൽ എല്ലുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഈ പഠനം, ജേണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ പ്രസിദ്ധീകരിച്ചു.

Read More : Health News