Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോവേവ് അവ്നുകൾ നിങ്ങളെ രോഗിയാക്കും

503452059

മൈക്രോവേവ് അവ്ൻ ഇന്ന് മലയാളിയുടെ അടുക്കളയിലും സാധാരണമായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ചൂടാക്കി ഉപയോഗിക്കാനും പലരും ഇതുപയോഗിക്കുന്നു.

മക്കൾ ആവശ്യപ്പെടുമ്പോൾ കേക്ക് ഉണ്ടാക്കി നൽകാൻ വിരുന്നുകാർ വന്നാൽ രുചികരമായ വിഭവങ്ങൾ തയാറാക്കാൻ എന്നു വേണ്ട വെള്ളം തിളപ്പിക്കാൻ വരെ അവ്ൻ ഉപയോഗിക്കുന്നവരുണ്ട്. ന്യൂഡിൽസും പോപ്കോണും എല്ലാം നൊടിയിടയിൽ തയാറാക്കുന്ന അവ്ൻ വീട്ടമ്മമാർക്ക് ഉപകാരി തന്നെ.

എന്നാൽ അവ്നെക്കുറിച്ച് അത്ര ശുഭകരമല്ലാത്ത വാർത്തയാണ് സ്വിസ് ശാസ്ത്രജ്ഞർ നൽകുന്നത്. മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ എല്ലാ പോഷകഗുണവും നഷ്ടപ്പെടുമത്രേ. ഉയർന്ന റേഡിയേഷനിൽ ഭക്ഷണം ചൂടാക്കുകയും വേവുകയും ചെയ്യുമ്പോൾ അപകടകാരികളായ റെഡിയോ ആക്ടീവ് സംയുക്തങ്ങൾ രൂപപ്പെടുകയും ഇത് ഭക്ഷണത്തിലെ തന്മാത്രകളിൽ രൂപമാറ്റം വരുത്തുകയും ചെയ്യും.

മൈക്രോവേവ് ഓവനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ ?

തലേന്നത്തെ ഭക്ഷണം ചൂടാക്കാൻ എത്ര ലളിതം. സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തിയ ശേഷം വെറും ഒരു മിനിട്ട് കാത്തിരുന്നാൽ മതി ഭക്ഷണം ചൂടോടെ മുന്നിൽ.

എന്നാൽ സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്. ബട്ടൺ ഞെക്കിയാലുടൻ തന്നെ വളരെ ചെറിയ ഊർജ്ജ തരംഗങ്ങൾ അവ്നിലെ ഇരുവശത്തു കൂടി സഞ്ചരിച്ചു തുടങ്ങും. ഈ മൈക്രോവേവുകൾ വൈദ്യുത കാന്തിക തരംഗങ്ങൾ പുറത്തു വിടുന്നു. പെട്ടെന്ന് തന്നെ തരംഗങ്ങൾ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങുന്നു. മിനിറ്റില്‍ 2500 മെഗാ ഹെഡ്സ് നിരക്കിൽ ആണിത് സംഭവിക്കുന്നത്. അതായത് നിങ്ങളുടെ സെൽഫോണിന്റെ അതേ നിരക്കിൽ.

അവ്ൻ വരുത്തുന്ന അപകടങ്ങൾ

പഠനങ്ങൾ പറയുന്നത് മൈക്രോവേവ് അവ്നുകൾ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും എന്നാണ്. ഇത് ജനനവൈകല്യത്തിനു കാരണമാകും. മൈക്രോവേവുകളുടെ പതിവായ ഉപയോഗം അർബുദ സാധ്യത വർധിപ്പിക്കുമെന്നും പറയുന്നുണ്ട്.

ദീർഘകാലമായി മൈക്രോവേവ് ചെയ്ത ഭക്ഷണം ഉപയോഗിച്ചാൽ അത് ബാക്ടീരിയൽ–വൈറൽ ഇൻഫെക്ഷനുകളെ പ്രതിരോധിക്കാനുള്ള കഴിവു കുറയ്ക്കും. ചിലരിൽ മൈക്രോവേവ് ചെയ്ത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. സ്വിസ് ശാസ്ത്രജ്ഞനായ ഹാൻഡ് ഹെർട്ടൽ നടത്തിയ പഠനമനുസരിച്ച് മൈക്രോവേവ് ചെയ്യുന്നത് ഭക്ഷണത്തിന്റെ ഗുണങ്ങൾ ഇല്ലാതാക്കുന്നു.

മൈക്രോവേവ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

ദോഷങ്ങളുണ്ടെങ്കിലും ഇത് ഉപയോഗിക്കരുത് എന്നർത്ഥമില്ല. സുരക്ഷിതമായി എങ്ങനെ അവ്നുകൾ ഉപയോഗിക്കാം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പാചകത്തിനുള്ള എളുപ്പവഴിയാണിത് എങ്കിലും നിങ്ങളുടെ അവ്ൻ ശരിയായി പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മൈക്രോവേവ് സേഫ് ആയ പാത്രങ്ങൾ മാത്രമേ  പാചകത്തിനായി ഉപയോഗിക്കാവൂ.

മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ അല്പം സുരക്ഷാ ക്രമീകരണങ്ങൾ നല്ലതാണ്. അവ ഏതൊക്കെ എന്നു നോക്കാം.

∙ ശിശുക്കൾക്കും കുട്ടികൾക്കും ഉള്ള ഭക്ഷണം പാകം ചെയ്യാനോ ചൂടാക്കാനോ അവ്നുകൾ ഉപയോഗിക്കരുത്.

∙ ഭക്ഷണം തുടർച്ചയായി ഇളക്കുക. കൂടാതെ നിർദ്ദേശിക്കുന്ന സമയത്തിൽ കൂടുതൽ ഒരിക്കലും മൈക്രോവേവ് ചെയ്യരുത്.

∙ സ്നാക്സുകളും പ്രോസസ് ചെയ്ത ഭക്ഷണ പദാർത്ഥങ്ങളും ചൂടാക്കാൻ മൈക്രോവേവ് അവ്നുകൾ ഉപയോഗിക്കരുത്. പച്ചക്കറികൾ വേവിക്കാൻ ഉപയോഗിക്കാവുന്നതാണ്.

∙ വെള്ളമോ മറ്റ് ദ്രാവകങ്ങളോ കൂടുതൽ സമയം ചൂടാക്കരുത്. കഴിയുന്നതും ദ്രവരൂപത്തിലുള്ളവ മൈക്രോവേവ് ചെയ്യുന്നത് ഒഴിവാക്കുക.

ആരോഗ്യത്തിലേക്ക് എളുപ്പവഴികളോ കുറുക്കു വഴികളോ ഇല്ല. അനാരോഗ്യം ക്ഷണിച്ചു വരുത്തുന്ന ശീലങ്ങളുടെ ഉപയോഗം കുറച്ചാൽ നമ്മുടെ കുട്ടികളും ആരോഗ്യത്തോടെ വളരും എന്നോർക്കുക. അത്യാവശ്യത്തിനു മാത്രമായി മൈക്രോവേവ് അവ്നുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ആരോഗ്യമുള്ള തലമുറ വളർന്നു വരട്ടെ.

Read More : Health and Wellbeing