Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിക്കാത്തവര്‍ക്കും കരള്‍ കാന്‍സര്‍ വരാം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 

cancer

ലോകത്താകമാനം ഒരു വര്‍ഷം 1.6 മില്ല്യന്‍ ആളുകളുടെ മരണത്തിനു കാരണമാകുന്ന രോഗമാണ് കരളിനെ ബാധിക്കുന്ന കാന്‍സര്‍. ഇതു പുകവലിക്കാര്‍ക്കു മാത്രം വരുന്നതല്ലേ എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ, ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പുകവലിക്കാത്തവക്കും കരള്‍ കാന്‍സര്‍ വരാമെന്നതാണ് വസ്തുത.

കരൾ കാന്‍സര്‍ ബാധിച്ച രോഗികളില്‍ അടുത്തിടെ നടത്തിയൊരു പഠനപ്രകാരം 15 ശതമാനം രോഗികളും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പുകവലിക്കാത്തവര്‍ ആയിരുന്നു. കാന്‍സര്‍ ബാധിച്ച 20 ശതമാനം സ്ത്രീകളും പുകവലി ശീലിച്ചിട്ടില്ലാത്തവരായിരുന്നു. അതേസമയം പുകവലിക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത 20 മുതൽ‌ 30 വരെ ഇരട്ടിയാണ്.

അമേരിക്കയില്‍ വർഷംതോറും റിപ്പോര്‍ട്ട് ചെയ്യുന്ന കരള്‍ കാന്‍സര്‍ കേസുകളില്‍ വലിയൊരു ശതമാനം ആളുകളും പുകവലിക്കാത്തവരാണ്. ഇന്ത്യയില്‍ നിലവില്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ലെങ്കിലും അടുത്തിടെ പുകവലി ഇല്ലാത്തവരില്‍ കരള്‍കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ കൂടി വരുന്നതായി ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ പള്‍മനോളജി വിഭാഗം വിദഗ്ധനായ ഡോ. വികാസ് മൗര്യ പറയുന്നു. 

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ കരൾ കാൻസറിന് ഇടയാക്കുന്ന ഒന്നാണ്. അന്തരീക്ഷമലിനീകരണവും ഇതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. അമിതമായ കൊഴുപ്പ്, സംസ്കരിച്ച അന്നജം, മാംസ്യം എന്നിവയുടെ അമിത ഉപയോഗം ശരീരത്തിന്റെ താളം തെറ്റിക്കുന്നത് വഴിയും കരള്‍ കാന്‍സര്‍ പിടിപെടാം. പുകവലിക്കുന്നവരുടെ നിരന്തരമായ സാന്നിധ്യവും ഇതിനൊരു കാരണമായി വിലയിരുത്തുന്നുണ്ട്. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം, ചപ്പുചവറുകള്‍ കത്തിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന മലിനവായൂ എന്നിവയും ഇതിനു കാരണമാകുന്നുണ്ട്. 

വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പോലെയുള്ള  വികസ്വരരാജ്യങ്ങളില്‍ ഇത്തരത്തിലെ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ്‌ കാന്‍സര്‍  (IARC)  നടത്തിയ പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. കരള്‍, മൂത്രാശയം എന്നിവയെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്. 

അടച്ചിട്ടതും ശരിയായ വായൂസഞ്ചാരമില്ലാത്തതുമായ മുറിയില്‍ ഭക്ഷണം പാകം ചെയ്യുകയും കല്‍ക്കരി, വിറക് എന്നിവ ഉപയോഗിച്ചുള്ള പാചകവും ഇതിനു കാരണമാകുന്നുണ്ട്. ഇങ്ങനെയുള്ള മുറികളില്‍ പാചകം ചെയ്യുമ്പോള്‍ ഉള്ളിലെ വായൂ വിഷമയമാകുകയും അത് ശ്വസിക്കുക വഴി ഭാവിയില്‍ രോഗം തലപൊക്കാനും സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇത്തരം മലിനീകരണത്തിന്റെ ഇരകളാകുന്നത്. ഗ്രാമങ്ങളിലും മറ്റും ഇപ്പോഴും ഇത്തരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നവരാണ് ഏറെ എന്നതും മറക്കരുത്. 

Read More : ആരോഗ്യവാർത്തകൾ