Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷവന്ധ്യത; ഈ അഞ്ചു ശീലങ്ങള്‍ ഉപേക്ഷിക്കൂ

infertility

ഇന്നത്തെ ജീവിതശൈലിയിൽ വന്ധ്യത ഒരു പ്രധാന വില്ലനായി മാറിയിട്ടുണ്ട്. ബീജസംഖ്യയിലെ കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മാറുന്ന ജീവിതസാഹചര്യങ്ങളും, ആഹാരശീലങ്ങളുമാണ് ഇതിനു പിന്നിലെ പ്രധാനകാരണം. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ അളവ് കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. എന്നാല്‍ ബീജത്തിന്റെ അളവ് കുറയുന്നത്‌ കൊണ്ട് മാത്രം വന്ധ്യതയുണ്ടാകണമെന്നില്ല. ബീജത്തിന്റെ അളവ് കുറയ്ക്കുന്ന ചില ദിനചര്യകളെ കുറിച്ചറിയാം. 

ചൂട് വെള്ളത്തിലെ കുളി 

മുപ്പതുമിനിറ്റില്‍ കൂടുതല്‍ ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം ചൂട് വെള്ളത്തില്‍ കുളിക്കാത്ത പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണം മുന്‍പത്തെ അപേക്ഷിച്ചു വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

അമിതമായ ടിവി ഉപയോഗം 

ദിവസം മുഴുവന്‍ ടിവിയുടെ മുന്നിലിരിക്കുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. 20 മണിക്കൂറിലേറെ നേരം ആഴ്ചയില്‍ ടിവിയ്ക്കു മുന്നിലിരിക്കുന്ന പുരുഷമാര്‍ക്ക് വന്ധ്യതാസാധ്യത കൂടുതലാണ്. 

വായുമലിനീകരണം 

അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.

ലാപ്ടോപ് ഉപയോഗം 

പുരുഷന്മാര്‍ ശ്രദ്ധിക്കുക, മടിയില്‍ ലാപ്ടോപ് വച്ചുള്ള നിങ്ങളുടെ  ജോലി ചെയ്യല്‍ അവസാനിപ്പിക്കാന്‍ സമയമായി. ലാപ്ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.

ജങ്ക് ഫുഡ്‌ 

പിറ്റ്സ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു ഘടകം. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Read More : Health News