Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പം നിലനിർത്തണോ? കൂൺ സഹായിക്കും

mushroom-2

എന്നും ചെറുപ്പമായിരിക്കാനാണ് പലർക്കും ഇഷ്ടം. പ്രായമാകുന്നത് വൈകിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ എന്നാകും ചിന്ത. പ്രായമാകലിനെയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും തടയാൻ ഒരു മാർഗമുണ്ട്. സംഗതി എളുപ്പമാണ് ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തിയാൽ മാത്രം മതി. കൂണിൽ അടങ്ങിയ രണ്ടിനം നിരോക്സീകാരികളാണ് പ്രായമാകൽ തടയുന്നത്.

കൂണിൽ എർഗോതയോനിൻ, ഗ്ലൂട്ടാതയോനിൻ എന്നീ രണ്ട് ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോബറ്റ് ബീൽമാന്റെ നേതൃത്വത്തിൽ 13 ഇനം കൂണുകളിൽ പഠനം നടത്തി. ഇവയിലെല്ലാം ഈ നിരോക്സീകാരികൾ കൂടിയ അളവിൽ ഉണ്ടെന്നു കണ്ടു. മറ്റു ഭക്ഷ്യവസ്തുക്കളിലുള്ളതിനെക്കാളധികം നിരോക്സീകാരികൾ കൂണിലുണ്ട്.

പഠനം നടത്തിയ കൂണുകളിൽ പോർസിനി വർഗത്തിൽപ്പെട്ട കൂണിനാണ് ധാരാളമായി ഗ്ലൂട്ടാതയോൺ, എർഗോ തയോനിൻ ഇവയുള്ളത് എന്ന് ഫുഡ് കെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഊർജോൽപ്പാദനത്തിന് ശരീരം ഭക്ഷണത്തെ ഉപയോഗിക്കുമ്പോൾ ഉൽപ്പാദിക്കപ്പെടുന്ന ഫ്രീറാഡിക്കലുകൾ ഓക്സീകരണ സമ്മർദം ഉണ്ടാക്കുന്നു.

ജോടി ഇല്ലാത്ത ഇലക്ട്രോണുകൾ ഉള്ള ഓക്സിജൻ ആറ്റങ്ങളാണ് ഫ്രീറാഡിക്കലുകൾ. മറ്റ് ഇലക്ട്രോണുകളുമായി ജോടി ചേരാനുള്ള അന്വേഷണത്തിനിടയിൽ ഈ ആറ്റങ്ങൾ, കോശങ്ങൾ‌, മാംസ്യം (protein), ഡിഎൻഎ ഇവയ്ക്ക് നാശം വരുത്തുന്നു.

ഊർജോൽപ്പാദനത്തിനായി ഭക്ഷണം ഓക്സീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങളാണ് ഫ്രീറാഡിക്കലുകൾ ഇവയിൽ പലതും വിഷപദാർത്ഥങ്ങളാണ്. ഫ്രീറാഡിക്കൽ തിയറി ഓഫ് എജിങ് എന്ന് ബീൽമാൻ പറയുന്നു.

ഈ ഓക്സീകരണ സമ്മർദത്തിനെതിരെ സംരക്ഷണമേകാൻ ആന്റിഓക്സിഡന്റിന്റെ കുറവു നികത്തുന്നതോടുകൂടി സാധിക്കുന്നു. കൂണിലടങ്ങിയ ആന്റിഓക്സിഡന്റുകളായ ഗ്ലൂട്ടാതയോനിൻ, എർഗോ തയോനിൻ എന്നിവയ്ക്ക് ഇതു ‌സാധിക്കും. പാചകം ചെയ്യുന്നത് ഈ സംയുക്തങ്ങളെ ബാധിക്കുന്നില്ല എന്നും കണ്ടു.

പാർക്കിൻസൺസ്, അൾഷിമേഴ്സ് പോലുള്ള നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ഈ ആന്റിഓക്സിഡന്റുകൾക്ക് കഴിയുമെന്ന് ഗവേഷകർ കരുതുന്നു.

Read More : Health News