Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് നേരത്തേ ആഘോഷിച്ച് കുഞ്ഞു ജേക്കബ് യാത്രയായി; ജേക്കബിന്റെ ജീവിതം അർബുദ ബോധവൽക്കരണ മാതൃകയാക്കി അമ്മ

jacob Image Courtesy : Facebook

ജേക്കബ് തോംസൺ എന്ന ഒൻപതുകാരൻ അവന്റെ ജീവിതത്തിന്റെ പാതിയും അർബുദത്തോട് പൊരുതുകയായിരുന്നു.  ചെറിയ പ്രായത്തിലുള്ള കുട്ടികളെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ അർബുദത്തിന്റെ നാലാംഘട്ടത്തിലായിരുന്നു ജേക്കബ്. അവന് ഏറ്റവും ഇഷ്ടമുള്ള ക്രിസ്മസ് എത്തുംവരെ അവൻ ജീവിക്കില്ല എന്ന ്എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ അവന്റെ മരണത്തിനു മുൻപേ ജേക്കബിന്റെ കഥയറിഞ്ഞ ആയിരക്കണക്കിന് അപരിചിതർ അവനായി നേരത്തെ ക്രിസ്മസ് കൊണ്ടുവന്നു.

അവനായി ആശുപത്രിയിൽ ഒരു ക്രിസ്മസ് ട്രീ ഒരുക്കി. സാന്റാക്ലോസ് കാണാൻ എത്തി. സമ്മാനങ്ങളും കാർഡുകളും അവന് അയച്ചു. ഈ നവംബർ 12 ന് ജേക്കബും കുടുംബവും ക്രിസ്മസ് ആഘോഷിച്ചു.

ഒരാഴ്ചയ്ക്കുശേഷം ജേക്കബ് മരിച്ചു. അവന്റെ കുടുംബം ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ‘ അവനുവേണ്ടി കാർഡ് അയച്ച, സമ്മാനങ്ങൾ നൽകിയ, ഒരു ഫെയ്സ് ബുക്ക് സന്ദേശമോ വിഡിയോയോ അയച്ച അവനായി പ്രാർഥിച്ച ഓരോരുത്തരും അവന്റെ അവസാന ദിനങ്ങളെ വ്യത്യസ്തമാക്കി.  നിങ്ങൾ അവനു സന്തോഷം നൽകി, ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഏകി. ഞങ്ങളുടെ പൊന്നുമോന് വേണ്ടി സമയം നീക്കിവച്ച എല്ലാവർക്കും നന്ദി.

ദുഃഖകരമെങ്കിലും അവനെപ്പോലെയുള്ള നിരവധി ആളുകളുണ്ട്. നിങ്ങളുടെ സഹായം തുടർന്നും അവർക്ക് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’

‘‘ ഒക്ടോബർ 11നാണ് അവസാനമായി ജേക്കബ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. അർബുദം അവന്റെ തലയോട്ടിയിലേക്കും നിരവധി എല്ലുകളിലേക്കു ആന്തരകർണത്തിലേക്കും പടർന്നിരുന്നു. അവന്റെ അമ്മയായ മിഷേൽ തോംസൺ എഴുതി

അവന്റെ അരക്കെട്ട് അർബുദ മുഴകളാൽ മൂടപ്പെട്ടിരുന്നു. ഒരു അലുക്കുപോലെയാണ് അവ തോന്നിച്ചത്. കീമോതെറാപ്പിയും റേഡിയേഷനും പ്രതീക്ഷയുടെ നേരിയ കണിക തന്നു. അവനോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന കുടുംബം, അവനെ യാത്രയാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ജേക്കബിന്റെ അച്ഛനായ തോംസൺ സിമാർഡ് പറയുന്നു. തന്റെ കുഞ്ഞിനുവേണ്ടി ഇങ്ങനെയൊരു യാത്രയയപ്പ് ആരും ചിന്തിക്കുക കൂടിയില്ല. അവന്റെ ജീവന് ഒരുറപ്പും ഞങ്ങൾക്കില്ലായിരുന്നു.

ജേക്കബിനു കിട്ടിയ ക്രിസ്മസ് കാർഡുകളും കളിപ്പാട്ടങ്ങളും കൊണ്ട്, നേരത്തെയെത്തിയ ക്രിസ്മസ് അവധിക്കാലം മറക്കാനാവാത്ത ഒന്നാക്കി മാറ്റി.

നവംബർ 1 ന് ജേക്കബിനു കിട്ടിയ ആദ്യ കാർഡിന്റെ ചിത്രം മിഷേൽ പോസ്റ്റ് ചെയ്തു അത് ഒരു പെൻഗ്വിന്റെ ചിത്രമായിരുന്നു. അവന് ഏറ്റവും പ്രിയപ്പെട്ട പെൻഗ്വിൻ.

ദിവസങ്ങൾകൊണ്ട് ജേക്കബിനു ചുറ്റും സമ്മാനങ്ങൾ കുന്നുകൂടി ജേക്കബിന്റെ അമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സമ്മാനങ്ങളിൽ കളിപ്പാട്ടങ്ങൾ, കളികൾ, പുസ്തകങ്ങൾ, കാർഡുകൾ കൂടാതെ പെൻഗ്വിനുകളും പെൻഗ്വിൻ സോക്സും ഉൾപ്പെടും. റോബ് ലോവെ എന്ന നടൻ അയച്ച വിഡിയോ സന്ദേശവും ലഭിച്ചു. മെയ്നിലെ പോഷ്‌ലാൻഡിലെ ബാർബറ ബുഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് ജേക്കബിനെ ചികിത്സിച്ചിരുന്നത്. ജേക്കബിന്റെ മരണത്തിന് മൂന്നു ദിവസം മുൻപ്, ഒരു നീല സ്പൈഡർമാൻ ടീഷർട്ടും അണിഞ്ഞ് ആശുപത്രിക്കട്ടലിൽ ഇരിക്കുന്ന ചിത്രം കുടുംബം പങ്കുവച്ചിരുന്നു. കാൽച്ചുവട്ടിൽ അവന്റെ പ്രിയപ്പെട്ട പൈപ്പർ എന്ന പട്ടിയും ഉണ്ടായിരുന്നു.

നവജാതശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന അർബുദമായ ന്യൂറോ ബ്ലാസ്റ്റോമയെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ ജേക്കബിന്റെ കേസ് സഹായിക്കും എന്നാണ് പ്രതീക്ഷയെന്ന് ജേക്കബിന്റെ മരണം അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ അമ്മ പറയുന്നു.

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച് ഓരോ വർ‌ഷവും യു എസിൽ മാത്രം എഴുന്നൂറോളം പുതിയ കേസുകൾ ഉണ്ടാകുന്നുണ്ട്. അഞ്ചു വയസ്സോടെയാണ് മിക്കവയും തിരിച്ചറിയുന്നത്

ജേക്കബിന്റെ കഥയ്ക്കുകിട്ടിയ പിന്തുണ ഈ രോഗത്തെക്കുറിച്ച ബോധവൽക്കരണം നടത്താൻ സഹായകമാകും. സംഭവനകൾ എല്ലാം ഓപ്പറേഷൻ ഗ്രാറ്റിറ്റ്യൂഡ് അഥവാ പെൻഗ്വിൻ റെസ്ക്യൂ ഗ്രൂപ്പിലേക്കാണ് കിട്ടുന്നത്

മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യു, രക്തവും പ്ലേറ്റ്‌ലെറ്റും ദാനം ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് അഭയമാകാൻ ഉപകരിക്കുക. ഇതിനെല്ലാമുപരി ഏറ്റവും പ്രധാനം ജേക്കബിനു വേണ്ടി പെൻഗ്വിനെപ്പോലെ ജീവിക്കുക ജേക്കബിന്റെ അമ്മ പറയുന്നു.

ഇത്തവണ ക്രിസ്മസിന് ഒരു നക്ഷത്രമായി ജേക്കബും ഉണ്ടാകും. ഇരുട്ടിൽ വഴികാട്ടുന്ന ഒരു കുഞ്ഞു നക്ഷത്രം..

Read More : Health Tips