Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂത്രത്തില്‍ രക്തത്തിന്റെ അംശമോ; എങ്കില്‍ ചികിത്സ വൈകരുത് 

prostate-cancer

മൂത്രത്തിലെ രക്തത്തിന്റെ അംശം കാണുന്നത് നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ്. അതുചിലപ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ പ്രാരംഭലക്ഷണമാകാം എന്നാണ് പുതിയൊരു പഠനം പറയുന്നത്.  മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയെ Gross Hematuria എന്നാണg പറയുന്നത്. ഇത് ചിലപ്പോള്‍ ഇളം ചുവപ്പ് നിറത്തിലോ കറുപ്പ്ചേര്‍ന്ന നിറത്തിലോ കാണപ്പെടാം. രക്തംകലർന്ന മൂത്രം പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. 

എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ട കാര്യമില്ല കാരണം ഇത് എല്ലായ്പ്പോഴും  പ്രോസ്റ്റേറ്റ് കാന്‍സറിന്റെ തുടക്കം ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണം ചില ഗുരുതരരോഗങ്ങളുടെ ആദ്യ അറിയിപ്പായിരിക്കും. 

പലപ്പോഴും മൂത്രത്തിൽ രക്തം കാണുന്നത്‌ ചില അർബുദങ്ങളുടെ തുടക്കത്തിൽത്തന്നെ ആയിരിക്കും. ചില അർബുദങ്ങൾ വളർന്നു വലുതായ ശേഷമേ രക്തം കാണുകയുള്ളൂ. രക്തം കാണുമ്പോൾത്തന്നെ കൂടുതൽ പരിശോധനകൾ ചെയ്യുകയും രോഗം മനസ്സിലാക്കുകയും ചെയ്താൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. 

അപകടസൂചനയാണ്‌ ഇവ 

∙ അടിക്കടി മൂത്രത്തില്‍ രക്തം കാണുക, 

∙ മൂത്രം ഒഴിക്കാന്‍ അസാധാരണമാം വിധം താമസം അനുഭവപ്പെടുക, 

∙ തുള്ളിത്തുള്ളിയായി മാത്രം മൂത്രം പോകുക, 

∙ ഉദ്ധാരണക്കുറവ് 

പ്രായമായവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇതുവളരെ സാവധാനത്തിലാണ്  ശരീരത്തെ ബാധിക്കുന്നതും. തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞു ചികില്‍സിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം.  

Read More : ആരോഗ്യവാർത്തകൾ