Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

േപ വിഷബാധ കവർന്നത് ആറുവയസ്സുകാരന്റെ ജീവൻ

rabies

വവ്വാലിനെകണ്ട് ഒരു ആറു വയസ്സുകാരനു തോന്നിയ കൗതുകം ഓടുവിൽ അവനെക്കൊണ്ടെത്തിച്ചത് പേവിഷബാധയെന്ന അപകടക്കെണിയിൽ. അനസ്തേഷ്യയുടെ മാത്രം ബലത്തിൽ ജീവിച്ച ഫ്ളോറിഡ സ്വദേശിയായ റൈക്കർ റോക്കിനെ അവസാനം മരണം കൊണ്ടുപോയി.

റൈക്കിന്റെ അച്ഛൻ ഹെൻറി റോക്ക് രോഗം ബാധിച്ച വ്വാലിനെ കണ്ടു. അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിട്ടു. പിന്നീട് അതിനെ പോർച്ചിലാക്കിയിട്ട് അതിനെ തൊടരുതെന്ന കർശനനിർദ്ദേശം റൈക്കിനു നൽകി. 

ആ ആറുവയസ്സുകാരന്റെ കൗതുകം വവ്വാലിനെ സ്പർശിക്കാതിരിക്കാൻ അനുവദിച്ചില്ല. അതിന്റെ നഖം കൊണ്ടോ മറ്റോ ചെറിയ ഒരു പോറൽ ആ കുഞ്ഞുകയ്യിലുണ്ടായി. ഇതു കണ്ട ഹെൻറി ഉടൻ  കൈകൾ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തിൽ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കന് ആശുപത്രിയിൽ പോകാനുള്ള പേടിയും കരച്ചിലും കാരണം അവർ വേണ്ടാന്നു വയ്ക്കുകയായിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ വിരലുകൾക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയിൽ തല മുട്ടിയതാകുമെന്നു കരുതി ഹെൻറി അവനെ ആശുപത്രിയിലെത്തിച്ചു. അന്നു വവ്വാലിൽ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെൻറി ഡോക്ടറോടു പറഞ്ഞു. 

ഇതുകേട്ട ഉടൻ ആ ഡോക്ടർ മറ്റു ഡോക്ടർമാരെ വിളിച്ചുവരുത്തി. ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും അവർ പറഞ്ഞതായി ഹെൻറി ഓർക്കുന്നു.

ലക്ഷണങ്ങൾ കാണുന്നതിനു മുൻപ് വാക്സിൻ എടുക്കുകയാണെങ്കിൽ ഇതു പൂർണമായും ഭേദപ്പെടുത്താവുന്ന ഒന്നാണ്. എന്നാൽ ഒരിക്കൽ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയാൽ രോഗം തലച്ചോറിലേക്ക് വ്യാപിക്കുകയും പിന്നെ സുഖപ്പെടുത്താൻ സാധിക്കാതാവുകയും ചെയ്യാം.

ചികിത്സ തേടിയില്ലെങ്കിൽ മൂന്നു ദിവസത്തിനകം മരണപ്പെടാനുള്ള സാഹചര്യമാണുള്ളതെന്ന് വിസ്കോൻസിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോ. റോഡ്നി പറയുന്നു. പേവിഷബാധയെക്കുറിച്ച് വർഷങ്ങളായി പഠനം നടത്തുകയാണ് ഡോ. റോഡ്നി. 

തലച്ചോറിൽ അണുബാധ ഏൽക്കുന്നതിനാൽ മിക്കവാറും ആളുകളിൽ ഒരാഴ്ചയ്ക്കുള്ളിൽതന്നെ മരണം സംഭവിക്കാം. 

ലോകോരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒരു വർഷം ലോകത്താകമാനം ഏകദേശം 55,000 ആളുകൾ പേവിഷബാധ കാരണം മരണപ്പെടുന്നുണ്ട്. ഇതിൽ 99 ശതമാനവും പേവിഷബാധയേറ്റ പട്ടിയുടെ കടി ഏൽക്കുന്നതു മൂലമാണ്.

കടി ഏറ്റ ഉടൻ വാക്സിൻ എടുത്താൽ പേവിഷം ഏൽക്കുന്നതു തടയാവുന്നതാണ്. 

Read More : Health Magazine