Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ നെൽവിത്തുകൾ അർബുദത്തെ ചെറുക്കും

paddy

നാടൻ നെല്‍‍വിത്തുകൾക്ക് അർബുദത്തെ ചെറുക്കാൻ ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്ഗഡിലെ നെൽവിത്തിനങ്ങളായ ഗത്‌വാൻ(Gathuan), മഹാരാജി(Maharaji), ലിച്ച(Lycha) എന്നിവയിലാണ് ഗവേഷകർ പഠനം നടത്തിയത്. റായ്പൂർ ഇന്ദിരഗാന്ധി കൃഷി വിശ്വവിദ്യാലയ(IGKV), മുംബൈ ബാബ അറ്റോമിക് റിസേർച്ച് സെന്റർ എന്നിവിടങ്ങളിലെ ഗവേഷകരായിരുന്നു പഠനത്തിനു നേതൃത്വം നൽകിയത്.

ശ്വാസകോശ, സ്തനാർബുദങ്ങൾക്കു കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാൻ ഈ നെൽവിത്തുകൾക്കു കഴിയുമെന്നു ഗവേഷകർ പറയുന്നു. ലിച്ച നെല്ലുകൾക്കാണ് രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ളത്. ഇന്ദിരാഗാന്ധി കൃഷിവിശ്വവിദ്യാലയിലെ ജെംപ്ലാസം ബാങ്കിൽ നിന്നാണ് നെൽവിത്തുകളുടെ സാമ്പിളുകൾ ശേഖരിച്ചത്. ഈ പഠനഫലം കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.

ഇവയിലുള്ള മെതനോൾ എന്ന ഘടകം അർബുദ കോശങ്ങൾ പെരുകുന്നതു തടയുകയും രൂപപ്പെട്ടവ നശിപ്പിക്കുകയും ചെയ്യും. സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിൽ ഏറ്റവും ഫലപ്രദം ലിച്ച ആണ്. ശ്വാസകോശാർബുദത്തിന് മൂന്നും ഒരുപോലെ ഫലപ്രദമാണ്.

Read More : ആരോഗ്യവാർത്തകൾ