Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണില്‍ നോക്കി ഹൃദ്രോഗസാധ്യത പ്രവചിക്കാം

eye-test

ഒരാളുടെ കണ്ണില്‍ നോക്കി ഹൃദ്രോഗസാധ്യത കണ്ടെത്താന്‍ സാധിക്കുമോ?  കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. അതേ, സംഗതി സത്യമാണ്. ഗൂഗിളും അവരുടെ ആരോഗ്യവിഭാഗമായ വെരിലിയും(Verily) ചേര്‍ന്നാണ് ഈ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു തുടക്കമിടുന്നതാണ് ഗൂഗിളിന്റെ ഈ അല്‍ഗോരിതം പഠനം. രോഗിയുടെ കണ്ണുകളില്‍ നടത്തുന്ന ഒരു സ്കാന്‍ വഴി പ്രായം, രക്തസമ്മര്‍ദം പുകവലിക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതിലൂടെ തന്നെയാണ്  രോഗിയുടെ ഹൃദ്രോഗസാധ്യതയും കണ്ടെത്തുന്നത്. 

രക്തപരിശോധനകള്‍ കൂടാതെ തന്നെ രോഗിയുടെ ഹൃദ്രോഗലക്ഷണങ്ങള്‍ ഈ അല്‍ഗോരിതം ഡോക്ടര്‍ക്ക്‌ കാട്ടികൊടുക്കും. നേച്ചര്‍ ജേണല്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് സജ്ജമാക്കുന്നതിനു മുന്‍പ് ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. 

നിലവിലുള്ള പരിശോധനാരീതികളെക്കാള്‍ ഇതിന്റെ പ്രയോജനം വളരെ മികച്ചതാണെന്ന് അടലൈയ്ദ് സര്‍വകലാശാലയിലെ ലുക്ക്‌ ഒക്ഡന്‍ രേയ്നെര്‍ പറയുന്നു. 300,000  ത്തോളം രോഗികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗൂഗിള്‍ ഈ 

പരീക്ഷണം നടത്തിയത്. കണ്ണിന്റെ സ്കാനും ജനറല്‍ മെഡിക്കല്‍ ഡേറ്റയും ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. കണ്ണിന്റെ ഉള്ളിലെ fundus എന്ന സ്ഥലം  രക്തധമനികളാൽ നിറഞ്ഞതാണ്‌. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം അറിയാന്‍ ഇവിടെ പരിശോധിച്ചാല്‍ മതിയാകും എന്നാണു ഗവേഷകര്‍ പറയുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ഉപയോഗിച്ചു കണ്ടെത്തുന്ന ഈ വിവരങ്ങള്‍ മറ്റു നിലവിലുള്ള പരിശോധനകളെക്കാള്‍ മികച്ചതാകും എന്നാണു വിദഗ്ധര്‍ പറയുന്നത്. ഗൂഗിളിനെ സംബന്ധിച്ചു ഇതൊരു പുതിയ ചുവടുവെയ്പ്പ് കൂടിയാണ്. ഹൃദ്രോഗസാധ്യത മുന്‍കൂട്ടി പറയാന്‍ സാധിക്കുക എന്നതിലുപരി ശാസ്ത്രരംഗത്ത്  -powered paradigm എന്നൊരു സാങ്കേതികവിദ്യ കൂടിയാണ് ഇതോടെ വളരാന്‍ പോകുന്നത്. മനുഷ്യന്റെ സഹായം കൂടാതെ രോഗത്തെ കണ്ടെത്തി പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. 

Read More : ആരോഗ്യവാർത്തകൾ