Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തത്തിൽ സോഡിയം കുറഞ്ഞ‍ാൽ?

faint

സോഡ‍ിയം പെട്ടന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വൻതോതിൽ കൂടുന്നു. എന്താണിതിനു കാരണം ? 

കോശങ്ങൾക്കകത്തും പുറത്തുമുള്ള ജലാംശത്തെ കോശകോശാന്തരവൈദ്യുതവാഹകമാക്കുന്നത‍് ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യമാണ്. സോഡിയം, പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം, ബൈകാർബണേറ്റ് തുടങ്ങിയവയാണ് പ്രധാന ഇലക്ട്രോലൈറ്റുകൾ. ഇവയ‍ിലൊന്നിന്റെ പോലും കുറവേ‍ാകൂടുതലോ ശരീത്തിന്റെ മൊത്തം പ്രവർത്തനത്തെ തകിടം മറിക്കുന്നു. ഇവയിൽ സോഡിയവും പൊട്ടാസ്യവും കുറയുകയോ കൂടുകയോ ചെയ്യുന്ന അവസ്ഥയാണ് ഏറ്റവും സാധാരണം.

സോഡിയം പൊട്ടാസ്യവുമൊക്കെ കുറഞ്ഞ് മരണം വരെ സംഭവിക്കുന്നതും വിരളമല്ല. സോഡിയം എന്ന ഉപ്പ് കൂടിയാൽ ബി പി കൂടുമെന്നു മാത്രം അറിയായിരുന്ന നമുക്കിടയിലേക്ക് രോഗഭയത്തിന്റെ പുതിയ അവതാരമാവുകയാണ് സോഡിയവും പൊട്ടാസ്യവും. 

സോഡിയം അസന്തുലനം 

കോശങ്ങൾക്കു പുറത്തുള്ള പ്ലാസ്മ‍ാദ്രവത്തിലെ പ്രധാനലവണങ്ങളിലൊന്നാണ് സോഡിയം. വൃക്കകൾ, അഡ്രീനൽ ഗ്രന്ഥി, തലച്ചോറിലെ ഹൈപ്പോതലാമസ് എന്നീ കേന്ദ്രങ്ങളാണ് സോഡിയത്തിന്റെ സന്തുലനം നില നിർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്. അതിനാൽ വൃക്കയിലെതകരാറോ ആഡ്ര‍ീനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അസന്തുലനമോ ഒക്കെ സോഡിയം കൂട്ടാനോ കുറയ്ക്കാനോ ക‍ാരണമാകാം. 

വാർധക്യത്തിലേക്ക് എത്തിയവരിയാണ് ശരീരത്തിൽ സോഡിയത്തിന്റെ അസുന്തലനം കൂടുതൽ കാണുന്നത്. പ്രായമേറുമ്പോൾ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നത്, ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നത്, വൃക്കയുടെ പ്രവർത്തനശേഷികുറയുന്നതുമൊക്കെ കാരണങ്ങളാണ്. ഇവയ്ക്ക് പുറമേ വൃക്കയുടെ പ്രവർത്തനത്ത ബാധിക്കുന്ന മറ്റ് രോഗങ്ങളും അവയ്ക്കു കഴിയുന്ന ചില മരുന്നുകളും സോഡിയത്തിന്റെ തുലനം തെറ്റിക്കുന്നു. 

സോഡിയം കുറഞ്ഞാൽ 

ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകൽ. ഹൈപ്പോനാട്രീമിയ (Hyponatraemia) എന്നാണ് ഈ അവസ്ഥയുടെ പേര്. രക്ത പരിശോധനയിൽ സിറം സോഡിയം അളവ് 135mmpl/L എന്ന അളവിൽ കുറഞ്ഞിരുന്നാൽ ഈ രോഗാവസ്ഥയുണ്ടെന്നു നിർണയിക്കാം ഹൃദയപരാജയം പോലുള്ള ഗുരുതരമായ കാരണം കൊണ്ടല്ലെങ്കിൽ നേരിയതോതിലുള്ള സോഡിയം കുറവിന് ചികിത്സ വേണ്ടിവരില്ല. എന്നാൽ സോഡിയം 120–ൽ താഴെയാണെങ്കിൽ ഗുരുതരാവസ്ഥയായി കണക്കാക്കും. സോഡിയം നൽകുന്നതാണ് ചികിത്സയുടെ പ്രധാന ഭാഗം. എന്നാൽ വളരെ ശ്രദ്ധയോടെയും സാവധാനവും മാത്രമേ സോഡിയം നൽകാവൂ. സലൈൻ സൊലുഷന് ഡ്രിപ്പായി സാവധാനം നൽകുന്നതാണ് രീതി. പെട്ടെന്നു ചെയ്താൽ തലച്ചേ‍ാറിനെ ബാധിക്കുന്ന മാരകാവസ്ഥയ്ക്കു (Cerebral demyelinatiom) വരെ കാരണമാകാം. 

നേരിയതോതിലോ ദീർഘകാലമായുള്ളതോ ആയ സോഡിയം കുറവിൽ കാര്യമായ ലക്ഷണങ്ങൾ കാണില്ല. ഒാക്കാനം , മയക്കം വരൽ, ക്ഷീണം എന്നിവ കണ്ടെന്നു വരും. എന്നാൽ ഗുരുതരമായ വിധത്തിൽ സോഡിയം പെട്ടെന്നു കുറഞ്ഞാൽ മനക്ഷോഭം, ശ്രദ്ധക്കുറവ്, ശരീരത്തിന് ഉലച്ചിൽ, സന്നി തുടങ്ങിയ ലക്ഷണങ്ങൾ വരാം. ചിലപ്പോൾ ബോധം നശിച്ച് കോമ അവസ്ഥയിലുമെത്താം മരണം തന്നെ സംഭാവിക്കാം. 

സോഡിയം കൂടിയാൽ 

സോഡിയം കൂടിപ്പോകുന്ന അവസ്ഥയായ ഹൈപ്പർനാട്രീ‍മിയ (Hypernatraemia) താരതമ്യേന കുറവാണ്. സിറം സോഡിയം നില 145mmpl/L–ൽ കൂടുന്ന അവസ്ഥയാണ് ഹൈപ്പർനാട്രീമിയ 155–നു മുകളിലായാൽ അതീവ ഗുരുതരാവസ്ഥയാകും. ശരീരത്തിൽ ജലാംശം കുറയുന്നതാണ് സോഡിയം കൂടുന്നത‍ിന്റെ പ്രധാനം കാരണം ശരീരത്തിന്റെ ദഹസംവിധാനം വേണ്ടവിധം പ്രവർത്തിക്കാത വരുമ്പോഴും അമിതമായി ജലനഷ്ടം വരുമ്പോഴുമാണ് സോഡിയം നില കൂടുക. കിടപ്പിലായിപ്പോയ വൃദ്ധർക്കു പുറമേ ശിശുക്കളിലും ഈ അവസ്ഥ വരാറുണ്ട്. പ്രമേഹം അനിയന്ത്രിതമായി തുടരുന്നവരിലും സോഡിയം നില ഉയർന്നു കാണാറുണ്ട്. മലബന്ധത്തിനു മരുന്നുകഴിക്കുന്നതിലൂടെ അമിതജലനഷ്ടം വരുന്നവരിലും ഹൈപ്പർ നാട്രീമിയകാണാം. 

ക്ഷീണവും മയക്കവുമൾപ്പെടെ ലക്ഷണങ്ങൾ സോഡിയം കുറയുന്നതിനു തുല്യമാണ്. തീവ്രാവസ്ഥയിൽ അസ്വസ്ഥതകളും പരവേശവുമൊക്കെ രോഗി കാണിച്ചെന്നിരിക്കും. സന്നിയും കോമയും ചിലപ്പോൾ മരണവും സംഭവിക്കാം സോഡിയത്തിന്റെ അളവിനൊപ്പം ശരീരത്തിലെ ജലാംശനിലകൂടി മനസ്സിലാക്കിയാൽ രോഗം ഉറപ്പിക്കാം. തീവ്രാവസ്ഥയിലായിട്ടില്ലെങ്കിൽ വായിലൂടെ തന്നെ റീഹൈഡ്രേഷൻ നൽകുന്നതാണ് ചികിത്സ വളരെ ഉയർന്ന നിലയിലാണ് സോഡിയമെങ്കിൽ ഞരമ്പിലൂടെ ഫ്ലൂയിഡ് സാവധാനം നൽകേണ്ടിവരും. 

Read More : Health Magazine