Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ശസ്ത്രക്രിയയ്ക്ക് സർക്കാർ ആശുപത്രിയിലെത്തിയ ഒരച്ഛന്റെ അനുഭവം; വായിക്കണം ഈ കുറിപ്പ്

muhammed

സർക്കാര്‍ ആശുപത്രിയിൽ പോയാൽ ഒരു കാര്യം നടക്കണമെങ്കിൽ ഡോക്ടർമാരിൽ തുടങ്ങി അറ്റൻഡർമാർക്കു വരെ കൈമടക്കു കൊടുക്കണമെന്നു വിശ്വസിക്കുന്ന, അങ്ങനെ ചെയ്യേണ്ടി വന്നിട്ടുള്ള ആളുകൾ നമുക്കു ചുറ്റിലുമുണ്ട്. ചികിത്സിച്ചതിനു കൈക്കൂലി വാങ്ങുന്നവരും എന്നാൽ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നിസ്വാർഥ സേവനം ചെയ്യുന്നവരുമുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മകന്റെ ഹെർണിയ ശസ്ത്രക്രിയയ്ക്കായി എത്തിയ മുഹമ്മദ് ബാവ തനിക്കുണ്ടായ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു... ഓരോ സർക്കാർ ജീവനക്കാരും വായിച്ചിരിക്കണം ഈ കുറിപ്പ്

മുവാറ്റുപുഴ, ജനറൽ ആശുപത്രിയിലെ എന്റെ അനുഭവം..

എന്റെ14 വയസുള്ള മകന്റെ ഹെർണിയ Surgery യ്ക്കു വേണ്ടി, 16-2-18 ,വെള്ളിയാഴ്ച ഞാനും ഭാര്യയും മകനും കൂടി, മുവാറ്റുപുഴ ജന. ആശുപത്രിയിലെത്തി. സർജൻ Dr. അരുൺ ദേവിനെയാണ് ഞങ്ങൾ കണ്ടത്.. മകനെ Admit ചെയ്ത അദ്ദേഹം പിറ്റേ ദിവസം രാവിലെ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിച്ചു.. കൈക്കൂലി കൊടുക്കുന്നത് കുറ്റകരമാന്നെന്നറിയാമെങ്കിലും ,സർക്കാർ ആശുപത്രിയിലെ നാട്ടുനടപ്പും മകനെ കുറിച്ചുള്ള ആശങ്കയും കാരണം എല്ലാവർക്കും കൊടുക്കാനുള്ള 'വീത'വും ഞങ്ങൾ കരുതിയിരുന്നു..

രാത്രി, വാർഡ് 11 ലെ അറ്റൻഡർ, രവി വന്നു ഷേവു ചെയ്യാൻ മകനെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി.. കൂടെ ഞാനും ചെന്നു... അദ്ദേഹം കൃത്യമായി എല്ലാം ചെയ്തു.. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ100 രൂപ വച്ചു കൊടുത്തു. കൈ പിൻവലിച്ച അദ്ദേഹത്തിന്റെ മറുപടി അവിടുന്ന് ഞങ്ങൾക്കു കിട്ടിയ ആദ്യത്തെ shock ആയിരുന്നു.." എനിക്കുമുണ്ട് മക്കൾ.. ഞാനെന്റെ ജോലിയാ ചെയ്തത്.. ഇതൊന്നും എനിക്കു വേണ്ട..ചേട്ടൻ പോ..." ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് രവി ആദ്യം റൂമിൽ നിന്നിറങ്ങി... പിന്നാലെ ഞങ്ങളും..

ശനിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഒപ്പറേഷനു തയ്യാറായി ഞങ്ങൾ ചെന്നു... അനസ്തേഷ്യാ വിഭാഗത്തിൽ Dr. ദീപക് അണ് മകനെ treat ചെയ്തത്. പതിനൊന്നരയോടു കൂടി Dr. ദീപക് എന്നെ അകത്തേയ്ക്ക് വിളിച്ചു.. ഓപ്പറേഷൻ വിജയകരമാണെന്നും മോനെ കേറി കണ്ടോളാനും പറഞ്ഞു.. കണ്ടു തിരിച്ചു വരുമ്പോൾ Dr. ദീപക്കും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു.. അദ്ദേഹത്തിനു കൊടുക്കാൻ ഞാൻ കരുതിയ 1000 രൂപ കയ്യിലെടുത്തു കൊണ്ട് ഞാൻ അദ്ദേഹത്തോടു ചോദിച്ചു.. "സർ... ഞാൻ എവിടെ വച്ചാണ് സാറിനെ കാണേണ്ടത്...?" എന്റെ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കിയിട്ടെന്നോണം അദ്ദേഹം പറഞ്ഞു...." ഇനി എന്നെ കാണേണ്ട കാര്യമില്ല.. He is alright... ഫീസ് തരാനാണെങ്കിൽ എനിക്കു പ്രത്യേകിച്ചു ഫീസില്ല...."

വിശ്വാസം വരാതെ ഞാൻ.." But Sir... "

അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു..."See my frnd..എനിക്കു സർക്കാർ ശമ്പളം തരുന്നുണ്ട്... എനിക്കതുമതി... മാത്രമല്ല ഞാൻ യേശുവിൽ വിശ്വസിക്കുന്ന ആളാണ്... അർഹിക്കാത്തത് ഞാൻ വാങ്ങില്ല.. എനിക്കു തരാൻ ഉദ്ദേശ്ശിക്കുന്ന പണം കൊണ്ട് മകന് എന്തെങ്കിലും വാങ്ങി കൊടുക്ക്... bye..." അദ്ദേഹം എഴുന്നേറ്റ് തീയറ്ററിനകത്തേക്ക് കയറിപ്പോയി... ഞാൻ പുറത്തേക്കും...

വൈകുന്നേരം അഞ്ചരയോടെ ഞാൻ സർജൻ Dr. അരുൺ ദേവിന്റെ private O.P.യിൽ ചെന്നു.. എന്നെ കണ്ടപാടെ അദ്ദേഹത്തിന്റെ ക്ഷമാപണം..." sorry.. തീയറ്ററിൽ നിന്ന് ഇപ്പോൾ ഇറങ്ങിയതേയുള്ളൂ... അതാ മോനേ കാണാൻ വരാതിരുന്നത്..""Its ok Sir" ഞാൻ പറഞ്ഞു... തുടർന്ന് എന്റെ എല്ലാ സംശയങ്ങളും അദ്ദേഹം തീർത്തു തന്നു.. പോകാൻ എഴുന്നേറ്റ ഞാൻ അദ്ദേഹത്തിനു കൊടുക്കാൻ കരുതിയിരുന്ന പണമെടുത്തു നീട്ടികൊണ്ട് ,പോരെങ്കിൽ പറയണമെന്നു പറഞ്ഞു." ഇതെന്താ..? ഇതൊന്നും വേണ്ട... പൊയ്ക്കൊളൂ.." എന്നായിരുന്നു മറുപടി.. നിർബന്ധിച്ചിട്ടും സമ്മതിക്കാതായപ്പോൾ consulting fee എന്നും പറഞ്ഞ് 150 രൂപ മേശപ്പുറത്തു വച്ചിട്ട് ഞാൻ ഇറങ്ങി പോന്നു..

വാർഡ് 11 ലെ സ്റ്റാഫ് നേഴ്സ് ഫാരിഷയും കുസുമവും മറ്റു പേരറിയാത്ത സ്റ്റാഫും എന്തിനേറെ, കൂത്താട്ടുകുളം SME നഴ്സിംഗ് സ്കൂളിലെ 1st Yr വിദ്യാർത്ഥിനി സുവർണ്ണ പോലും ആത്മാർത്ഥവും നിസ്വാർത്ഥവുമായി ഞങ്ങളുടെ മകനെ പരിചരിച്ചു... ഇപ്പറഞ്ഞ ആരുമായും എനിക്ക് മുൻപരിചയമില്ല..

ഇതു ഷെയർ ചെയ്തില്ലെങ്കിൽ അത്രയ്ക്ക് ആത്മാർത്ഥമായി ജോലി ചെയ്ത അവരോടു കാണിക്കുന്ന നന്ദികേടാകും എന്നു കരുതിയാണ്..... ഒപ്പം സർക്കാർ ആശുപത്രികൾ അഴിമതിയുടേയും കൈക്കൂലിയുടേയും കൂത്തരങ്ങാണെന്ന ധാരണ ( കുറച്ചൊക്കെ സത്യമാണെങ്കിൽ പോലും) ജനങ്ങൾക്കിടയിൽ ഉള്ളപ്പോഴും ഇങ്ങനെയുള്ള ജീവനക്കാരും ഉണ്ട് എന്നോർമ്മിപ്പിക്കാൻ കൂടിയാണ്....

"നന്ദീ....... Dr. അരുൺദേവ്... Dr. ദീപക്... സ്റ്റാഫ് നേഴ്സുമാർ.....O.T.യിലേയും വാർഡിലേയും ജീവനക്കാർ.... ഒരായിരം നന്ദി...!"