Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യവർധക ശസ്ത്രക്രിയകൾ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

Sridevi-2

ശ്രീദേവിയുടെ പെട്ടെന്നുള്ള മരണം ആരാധകരെ കുറച്ചൊന്നുമല്ല ദുഃഖത്തിലാക്കിയിരിക്കുന്നത്. ഹൃദയാഘാത പാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നില്ല ശ്രീദേവിയുടേത് എന്ന് ബന്ധുക്കൾ ആവർത്തിക്കുമ്പോഴും പലരും പറയുന്നത് അവർ നടത്തിയ സൗന്ദര്യവർധക ശസ്ത്രക്രിയകളാകാം ഇതിനു കാരണമായതെന്നാണ്. യഥാർഥത്തിൽ ഇത്തരം ശസ്ത്രക്രിയകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

ഒരിക്കലും ബാധിക്കില്ലെന്നു തന്നെയാണ് ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോർജ് തയ്യിൽ പറയുന്നത്. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകൾ തൊലിപ്പുറത്തു നടത്തുന്നവയാണ്. ഇവ ഹൃദയത്തിന്റെ പ്രവർത്തവനുമായി യാതൊരുവിധത്തിലും ബന്ധപ്പെടുന്നില്ല. എന്നാൽ ഇതിന്റെ ഭാഗമായോ അല്ലാതെയോ ദീർഘനാളുകളായി അവർ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. അങ്ങനെ കഴിക്കുന്നുണ്ടായിരുന്നെങ്കിൽ അവ ഏതെങ്കിലും തരത്തിൽ ശരീരത്തെ ബാധിക്കുന്നുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്.

ഹൃദയാഘാത പാരമ്പര്യമുള്ള കുടുംബം അല്ല എന്നു പറഞ്ഞിട്ടു കാര്യമില്ല, ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന മറ്റ് രോഗാവസ്ഥകൾ ശ്രീദേവിക്ക് ഉണ്ടായിരുന്നോ എന്നതും പരിശോധിക്കേണ്ട വസ്തുതയാണ്. രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഹൃദയത്തെ തകരാറിലാക്കുന്നുണ്ട്. ഇവയിലേതെങ്കിലും രോഗം അവരെ അലട്ടിയിരുന്നോ, ഇവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ തുടങ്ങിയവയും മനസ്സിലാക്കേണ്ടതുണ്ട്. ഹൃദയസംബന്ധമായി എന്തെങ്കിലും തകരാറുകൾ മുൻപ് കണ്ടെത്തിയിട്ടുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും കൂടുതൽ അറിവുകൾ ലഭ്യമല്ല. 

കോസ്മെറ്റിക് സർജറിയാണ് ഹൃദയാഘാതത്തിനു കാരണമായതെന്ന് പറയാൻ സാധിക്കില്ലെന്നു തന്നെയാണ് കോസ്മെറ്റിക് സർജറി  രംഗത്തെ വിദഗ്ധരും അവകാശപ്പെടുന്നത്.

Read More : ആരോഗ്യവാർത്തകൾ