Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 വയസ്സുകാരിയുടെ കണ്ണിൽ നിന്നു പുറത്തെടുത്തത് 60 ഉറുമ്പുകൾ

ant-in-eye

കണ്ണിൽ ചൊറിച്ചിലും വേദനയുമായെത്തിയ 11കാരി അശ്വിനിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 60 ഉറുമ്പുകളെ. ഇവ എങ്ങനെ കുട്ടിയുടെ കണ്ണുകളിലെത്തിയെന്നതിനെക്കുറിച്ച് ഡോക്ടർമാരും ആശയക്കുഴപ്പത്തിലാണ്.

കർണാടക ബെൽതാൻഗഡി നെല്ലിൻഗേരി സ്വദേശിയാണ് അശ്വിനി. കണ്ണിൽ എന്തോ അസ്വസ്ഥത അനുഭവപ്പെടുന്നെന്നു അശ്വിനി പറഞ്ഞതനുസരിച്ച് പരിശോധിപ്പോൾ താഴത്തെ കൺപോളയിൽ നിന്നും ഒരുറുമ്പിനെ കിട്ടിയെന്നു രക്ഷിതാക്കൾ പറയുന്നു.

എന്നാല്‍ അവർ ഈ പ്രശ്നം കാര്യമായെടുത്തില്ല. കുട്ടിയുടെ ഉറക്കത്തിലോ മറ്റോ ഉറുമ്പ് കണ്ണിൽ പെട്ടതാകാമെന്നാണ് അവർ കരുതിയത്. കണ്ണിന്റെ പ്രശ്നങ്ങൾ കുട്ടി വീണ്ടും ആവർത്തിച്ചപ്പോൾ അടുത്തുള്ള ആശുപത്രിയിലെത്തുകയായിരുന്നു.

ചെവിയിൽക്കൂടിയാകാം ഉറുമ്പുകൾ കണ്ണിൽ എത്തപ്പെട്ടതെന്നാണ് ഡോക്ടർമാർ കരുതുന്നത്. കണ്ണിൽ മരുന്ന് ഒഴിച്ച് പത്തു ദിവസത്തിനുള്ളിൽ 60 ഉറുമ്പുകളെ വരെ പുറത്തെടുത്തു. 

ഈ പെൺകുട്ടിയുടെ പ്രശ്നം കുറച്ച് വെല്ലുവിളികൾ നിറഞ്ഞതാണെന്നും മെഡിക്കൽ ഹിസ്റ്ററിയിൽതന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ഡോ. ജവഹർ തൽസാനിയ പറഞ്ഞു. 

Read More : ആരോഗ്യവാർത്തകൾ