ADVERTISEMENT

കോവിഡ് ബാധിച്ച് രോഗമുക്തരായവരില്‍ പ്രകൃതിദത്തമായി ഉണ്ടാകുന്ന രോഗപ്രതിരോധമാണോ വാക്‌സീന്‍ മൂലമുണ്ടാകുന്ന പ്രതിരോധമാണോ മികച്ചത്? കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയത് മുതല്‍ പലരും ഉന്നയിച്ച സംശയമാണിത്. കോവിഡ് വന്നു പോയവര്‍ ഇനി വീണ്ടും വാക്‌സീന്‍ എടുക്കേണ്ടതുണ്ടോ എന്നതെല്ലാം ഇതിനോട് അനുബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളാണ്. 

പ്രകൃതിദത്തമായുള്ള രോഗപ്രതിരോധമാണ് വാക്‌സീന്‍ വഴിയുള്ള പ്രതിരോധത്തേക്കാല്‍ മികച്ചതെന്ന് മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോ. സന്ദീപ് പട്ടീല്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, ഇത് ലഭിക്കാന്‍ വേണ്ടി കോവിഡ് ബാധിതനാകുക എന്ന റിസ്‌ക് എടുക്കണോ എന്നതാണ് ചോദ്യം. 

പ്രകൃതിദത്തമായ പ്രതിരോധം നല്ലതാണെങ്കിലും വാക്‌സീന്‍ ലഭ്യമാണെങ്കില്‍ അതെടുക്കാന്‍ മടിക്കരുതെന്ന് പകര്‍ച്ചവ്യാധി വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു. പ്രകൃതിദത്ത പ്രതിരോധം പോലെതന്നെ ദീര്‍ഘകാല രോഗപ്രതിരോധം നല്‍കുന്നവയാണ് വാക്‌സീനുകളും. വിവിധ രാജ്യങ്ങളിലെ മരുന്ന് നിയന്ത്രണ അധികാരികളുടെ അനുമതി ലഭിച്ച വാക്‌സീനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും പറ്റി സംശയത്തിനും വകയില്ല. 

കോവിഡിനെതിരെ പ്രകൃതിദത്ത പ്രതിരോധം തീര്‍ക്കുന്നത് ശരീരത്തിലെ ബി കോശങ്ങളും ടി കോശങ്ങളുമാണ്. എന്നാല്‍ ഇവ നല്‍കുന്ന പ്രതിരോധം എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നത് സംബന്ധിച്ച് വ്യത്യസ്തമായ ഗവേഷണ റിപ്പോര്‍ട്ടുകളാണുള്ളത്. നേരെ മറിച്ച് ഒരു ജനസംഖ്യയില്‍ 65 മുതല്‍ 70 വരെ ശതമാനം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന അനുമാനിക്കുന്നു.  

English Summary : COVID-19: Is natural immunity better than vaccine-acquired immunity?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com