ADVERTISEMENT

കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർ വാക്സീൻ സ്ഥിതിയും രേഖപ്പെടുത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശം. ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം.

മറ്റു നിർദേശങ്ങൾ:

∙ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ കൂടി നടത്തണം.

∙ കൂട്ട നിരീക്ഷണത്തിനും പരിശോധനയ്ക്കും ആന്റിജൻ മതിയാകും. കൂടുതൽ സ്ഥലങ്ങളിൽ ഉറപ്പാക്കണം.

∙ പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളേയുള്ളൂവെങ്കിൽ പരിശോധന നടന്നില്ലെങ്കിൽ പോലും കോവിഡ് സംശയിക്കുന്നയാൾ സ്വയം നിരീക്ഷണത്തിൽ പോകണം.

∙ രോഗലക്ഷണമുള്ളവർ യാത്രകൾ ഒഴിവാക്കുക. രോഗലക്ഷണമില്ലാത്തവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക.

ആർടിപിസിആർ ഒഴിവാക്കാവുന്ന സാഹചര്യം:

‌∙ റാപ്പിഡ് ആന്റിജൻ, ആദ്യ ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവായാൽ. 

∙ കോവിഡ് സ്ഥിരീകരിച്ചു 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവർക്കു തുടർച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലെങ്കിൽ.

∙ കോവിഡ് മുക്തി നേടി ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ.

∙ പൂർണാരോഗ്യമുള്ളവർ സംസ്ഥാനാന്തര യാത്ര നടത്തുമ്പോൾ.

രാജ്യത്ത് പ്രതിദിനം 15 ലക്ഷം ആർടിപിസിആർ പരിശോധനയാണ് നടത്താൻ കഴിയുക. പല ദിവസങ്ങളിലും ഇതിലേറെ പരിശോധന വരുന്നത് ഫലം വൈകാൻ കാരണമാകുന്നു. അതുകൊണ്ടാണ് പരിശോധന ഒഴിവാക്കാവുന്ന സാഹചര്യങ്ങൾ പുതിയ മാർഗനിർദേശത്തിലുൾപ്പെടുത്തിയത്.

English Summary : COVID-19 test; ICMR's nes guideline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com