Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലകോശങ്ങളിൽനിന്ന് ചെറുഹൃദയം

heart-cell

വാഷിങ്ടൺ∙ മൂലകോശങ്ങളിൽനിന്നും സ്പന്ദനശേഷിയുള്ള ഹൃദയപേശികളെ വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്രജ്ഞർക്കു വിജയം. പാർശ്വഫലമുള്ള ചില മരുന്നുകളുടെ ഗർഭകാല ഉപയോഗംമൂലം കുഞ്ഞുങ്ങൾക്കു ഹൃദയത്തകരാർ വരുന്നതു തടയാൻ ഇൗ കണ്ടെത്തൽ സഹായിച്ചേക്കാം. മൂലകോശങ്ങളാൽ വികസിതമായ ചെറുഹൃദയത്തിന്റെ വികാസം നിരീക്ഷിച്ചാൽ, ഗർഭകാലത്ത് അപകടകരമായേക്കാവുന്ന മരുന്നുകൾ തിരിച്ചറിയാനാകും.

കലിഫോർണിയ സർവകലാശാല ഗവേഷകരും ഗ്ലാഡ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും സഹകരിച്ചാണ് ചെറുഹൃദയം നിർമിച്ചത്. ഹൃദയവളർച്ചയുടെ ആദ്യഘട്ടത്തിലെ വികാസം നിരീക്ഷിക്കുന്നതിലൂടെയാണ് ദോഷഫലങ്ങളുണ്ടാക്കുന്ന മരുന്നുകളുണ്ടാക്കുന്ന ആഘാതം കണ്ടെത്തുക. പാർശ്വഫലങ്ങളുള്ള മരുന്നുകൾ തടഞ്ഞ് സുരക്ഷിതമായ ഗർഭകാലമാണു ലക്ഷ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.