Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഗ്രൻ ഐഡിയ വേണോ; ഉച്ചയുറക്കം ശീലമാക്കിക്കോളൂ

Sleeping

നിങ്ങൾക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ നേരം കിട്ടുമ്പോഴൊക്കെ ഉച്ചയുറക്കം ഒരു ശീലമാക്കിക്കോളൂ. ഉച്ചയ്ക്കുറങ്ങുന്നവർക്ക് ഉഗ്രൻ ചിന്താശക്തി ആയിരിക്കുമത്രേ. വാഷിങ്ടണിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.

യുവാക്കൾക്ക് ചിന്താശക്തി വർധിക്കുന്നതിനും മധ്യവയസ്കർക്ക് ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കുമെന്നാണ് ഇവരുടെ നിഗമനം. 65 വയസ്സിനു താഴെയുള്ള വിവിധ പ്രായക്കാരായ മൂവായിരം പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇവർ ഈ നിഗമനത്തിൽ എത്തിയത്.

സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും ഉച്ചയുറക്കം ശീലമാക്കിയവർ ആയിരുന്നു. അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ ഉറങ്ങുന്നവരുണ്ടായിരുന്നു ഈ കൂട്ടത്തിൽ. ഇവരുടെ മാനസികാവസ്ഥയും ബുദ്ധിശക്തിയും ചിന്താശേഷിയും അളക്കുന്ന വവിധ ടെസ്റ്റുകൾ നടത്തിക്കൊണ്ടായിരുന്നു പഠനം. അടിസ്ഥാന ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇവരോട് ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് മയക്കം ശീലമാക്കിയവർക്ക് കൂടുതൽ ഉന്മേഷത്തോടെ ഇത്തരം ടെസ്റ്റുകളിൽ മികച്ച വിജയം നേടാനായി. എന്നാൽ ഉച്ചയ്ക്ക് ഉറക്കം പതിവില്ലാത്തവർ താരതമ്യേന പതുക്കെയാണ് ടെസ്റ്റുകളിൽ വിജയിച്ചത്. ചിലർക്ക് പിഴവുകൾ സംഭവിക്കുകയും ചെയ്തു.

ഉച്ചയൂണിനു ശേഷം ഇനി മുതൽ പരമാവധി ഒരു മണിക്കൂർ, ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും ഉറക്കത്തിനായി നീക്കിവച്ചോളൂ. ഓഫിസിൽ ജോലിത്തിരക്കിനിടയിലും അരമണിക്കൂർ ഒന്നു കണ്ണടച്ചാൽ നന്നായി. കൂടുതൽ കിടിലൻ ഐഡിയകളുമായി സഹപ്രവർത്തരെ ഞെട്ടിച്ചുകളയാം.  

Your Rating: