Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ല് നിവർത്തിയ ശസ്ത്രക്രിയയിൽ വിജയിച്ച് കിംസ് ആശുപത്രി

kims-hospital

നടുഭാഗം വളയുന്ന രോഗം ബാധിച്ച യു എ ഇ സ്വദേശിക്ക് നട്ടെല്ല് നിവർത്തിയ ശസ്ത്രക്രിയ ചെയ്ത് വിജയം നേടിയിരിക്കുകയാണ് തിരുവനന്തപുരം കിംസ് ആശുപത്രി. ഇതോടെ അബ്ദുസെയ്ദ് അബ്ദുള്ള അൽ ബ്രീക്കി എന്ന 67കാരന് ഇനി സ്വന്തം കാലിൽ നട്ടെല്ല് നിവർന്ന് നിൽക്കാം. കഴിഞ്ഞ പത്ത് വർഷത്തോളമായി രോഗാവസ്ഥയിലുള്ള അബ്ദുള്ളയുടെ നട്ടെല്ലിന് സംഭവിച്ച 70 ഡിഗ്രിയോളം ഉള്ള വളവാണ് ഡോ. രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്.

പത്ത് വർഷങ്ങൾക്ക് മുമ്പ് കാൽമുട്ടിന് താഴെ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് അബ്ദുള്ള ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ ആ സമയത്തും അനുഭവപ്പെട്ടിരുന്ന നടുവേദന കാര്യമായെടുത്തില്ല. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ശരീരത്തിന്റെ നടുഭാഗം വളയുവാനും കാലുകൾക്ക് ശക്തമായ വേദനയും ആരംഭിച്ചു. ശരീരത്തിന്റെ ചലനം തീർത്തും ദുഷ്ക്കരമാവുകയും ദൈനംദിനചര്യകൾ ചെയ്യുവാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്തു. തുടർന്ന് യു എ ഇയിൽ നടന്ന ചികിത്സകൾക്കും അന്വേഷണത്തിനും ഇടയിലാണ് അദ്ദേഹം കിംസ് ആശുപത്രിയിൽ എത്തുന്നത്.

രോഗിയുടെ പ്രായം, നടുവിന് സംഭവിച്ച തേയ്മാനവും അതുമൂലമുണ്ടായ നട്ടെല്ലിന്റെ വളവും, ഞരമ്പുകൾക്ക് സംഭവിച്ച ഞെരുക്കവും , വേദനയും പ്രധാന വെല്ലുവിളികളായിരുന്നെന്ന് ഡോക്ടർ പറയുന്നു. നട്ടെല്ലിന് സംഭവിച്ച 70 ഡിഗ്രിയോളം ഉള്ള വളവ് ശസ്ത്രക്രിയയിലൂടെ നേരെയാക്കുക എന്നത് പ്രധാന കടമ്പയായി. എന്നിരുന്നാലും നട്ടെല്ലിന് സംഭവിച്ച സാരമായ വളവ് നേരെയാക്കുവാനുള്ള ശസ്ത്രക്രിയ ഡോക്ടർമാർ ആരംഭിക്കുകയായിരുന്നു.

പന്ത്രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ നട്ടെല്ല് ഇൻസ്ട്രമെന്റേഷൻ ഉപയോഗിച്ച് നിവർത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗി നടക്കുവാനും ആരംഭിച്ചു. നടുവിന്റെ വളവ് പൂർണമായി പരിഹരിച്ചു. അബ്ദുള്ള ഏഴു ദിവസത്തിനു ശേഷം ആശുപത്രി വിടുകയും ചെയ്തു. ഇതറിഞ്ഞ് വിദേശത്ത് നിന്നും മറ്റും നിരവധി പേർ ചികിത്സ തേടിയെത്തുന്നതെന്നും താക്കോൽ ദ്വാര നട്ടെല്ല് ശസ്ത്രക്രിയകളും മറ്റ് സങ്കീർണമായ എല്ലാ ശസ്ത്രക്രിയകൾക്കും പ്രത്യേക വൈദഗ്ധ്യം കിംസ് ആശുപത്രി കൈവരിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. എം. ഐ സഹദുള്ള പറഞ്ഞു.