Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടി ആണോ പെണ്ണോ എന്ന് മുൻകൂട്ടി അറിയാൻ?

pregnancy

രക്തസമ്മർദവും കുട്ടി ആണോ പെണ്ണോ എന്നതും തമ്മിൽ വല്ല ബന്ധവുമുണ്ടോ? നെറ്റി ചുളിക്കേണ്ട, ഇന്ത്യൻ വംശജൻ കൂടി ഉൾപ്പെട്ട ഒരു ഗവേഷകസംഘം പറയുന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. ഒരു പെൺകുട്ടി ഗർഭിണിയാകുന്നതിനു മുൻപുള്ള രക്തസമ്മർദം അവൾക്കുണ്ടാകുന്ന കുട്ടി ആണോ പെണ്ണോ എന്നതിനെ നിർണയിക്കുമത്രേ.

അമേരിക്കൻ ജേണൽ ഓഫ് ഹൈപ്പർടെൻഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞ രക്തസമ്മർദം പെൺകുഞ്ഞിനെയും ഉയർന്ന രക്തസമ്മർദം ആൺകുഞ്ഞിനെയും ഗർഭം ധരിക്കാനുള്ള സൂചനയാണെന്ന് പഠനം നടത്തിയ ടൊറന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലെ ഗവേഷകർ പറയുന്നു.

ഒരു സ്ത്രീ ആൺകുഞ്ഞിനോ പെൺകുഞ്ഞിനോ ജൻമം നൽകാനുള്ള സാധ്യത പ്രവചിക്കുന്ന ഘടകമാണ്, ആ സ്ത്രീയുടെ ഗർഭിണിയാകും മുൻപുള്ള രക്തസമ്മർദം എന്നത് മുൻപ് തിരിച്ചറിയപ്പെട്ടിരുന്നില്ലെന്ന് ഗവേഷകനായ ഡോ.രവി രത്നാകരൻ പറയുന്നു. മനുഷ്യനിലെ ലിംഗാനുപാതത്തിന്റെ അടിസ്ഥാനഗഘടകങ്ങളെ നമ്മൾ മനസ്സിലാക്കുന്ന രീതിക്ക് ഇത് ഉൾക്കാഴ്ച നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയിലെ ലിയുയാങിലെ ഗർഭം ധരിക്കാനൊരുങ്ങുന്ന ഒരുസംഘം സ്ത്രീകളിലാണു പഠനം നടത്തിയത്. ഗർഭിണിയാകുന്നതിനു മുമ്പും ശേഷവും അവരുടെ രക്തസമ്മർദം പരിശോധിച്ചു. കൂടാതെ പ്രായം, ശരീരഭാരം, പുകവലി, കൊളസ്ട്രോൾ എന്നീ ഘടകങ്ങളും പരിശോധിച്ചു.

1411 അമ്മമാരിൽ 739 പേർ ആൺകു‍ഞ്ഞുങ്ങൾക്കും 672 പേർ പെൺകുഞ്ഞുങ്ങൾക്കും ജൻമം നൽകി. പെൺകുഞ്ഞുണ്ടായ അമ്മമാർക്ക് ഗർഭം ധരിക്കുന്നതിനു മുൻപുള്ള സിസ്റ്റോളിക് മർദ്ദം ശരാശരി 103.3mmHg ആയിരുന്നു. അതായത് 2.6 ശതമാനം കൂടുതൽ.

ആൺപെൺ ലിംഗാനുപാതത്തിലെ 50:50 ആണ് അടിസ്ഥാന ജീവശാസ്ത്രം. എങ്കിലും പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കാറുണ്ട്. 2009–ലെ ഒരു പഠനം പറയുന്നത് ഭൂമധ്യരേഖയോടടുത്ത സ്ഥലത്ത് പെൺകുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്.

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന, അമ്മയാകാൻ ഒരുങ്ങുന്നവർക്ക് കൗതുകം നൽകുന്ന ഒരു പഠനഫലം തന്നെയാണിത്.