Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യസുരക്ഷയ്ക്ക് ബ്രിട്ടനിൽ കോളയ്ക്ക് നിയന്ത്രണം വരുന്നു

Energy drinks (Representational image)

ലണ്ടൻ∙ ആരോഗ്യത്തിനു ഹാനികരമായ ശീതളപാനീയങ്ങളുടെ അമിതോപയോഗം കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ രംഗത്തിറങ്ങുകയാണ്. നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കൊക്കക്കോള, പെപ്‌സി കമ്പനികളുടെ വിവധ ഉൽപ്പന്നങ്ങളടക്കം എല്ലാ ശീതളപാനീയങ്ങൾക്കും 20 ശതമാനം നികുതി ഏർപ്പെടുത്താനാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിടുന്നത്.

കോളയുടെ അമിതോപയോഗം മൂലം ബ്രിട്ടനിൽ വർഷവും 70,000 പേരാണ് മരിക്കുന്നത്. ഇതിലൂടെ സർക്കാരിന് നഷ്ടം ഏകദേശം 60,000 കോടി രൂപയാണ്. കോളയുടെ ഉപയോഗം കൂടിയതോടെ ബ്രിട്ടനിൽ അമിത വണ്ണമുള്ളവരുടെ എണ്ണം കൂടി. ഇതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഇത്തരം ശീതളപാനീയങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

ടാക്സ് ഏർപ്പെടുത്തുന്നതോടെ കോളയുടെ ഉപയോഗം കുറയും. ഈ നികുതിപണം കൊണ്ട് പഴത്തിനും പച്ചകറികൾക്കും വിലക്കുറവ് നൽകാനാകും. ടാക്സ് കൂട്ടുന്നതോടെ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന കൊക്കകോളയുടെ വില 1.50 പൗണ്ടിൽ നിന്ന് 1.80 പൗണ്ടായി ഉയരും.

ഇത്തരം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ ആരോഗ്യത്തിനു വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശീതളപാനീയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിലെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ശരാശരി വരുമാനമുള്ള ബ്രിട്ടീഷുകാരൻ കൂടുതലായി ഉപയോഗിക്കുന്നത് ശീതളപാനീയങ്ങളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.