Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദം, പ്രമേഹം ഉൾപ്പെടെ 56 മരുന്നുകളുടെ വില കുറയും

medicine

അർബുദം, പ്രമേഹം, രക്തസമ്മർദം, ബാക്ടീരിയൽ ഇൻഫെക്‌ഷൻ എന്നിവയ്ക്കുള്ളതുൾപ്പെടെ 56 മുഖ്യ അലോപ്പതി മരുന്നുകളുടെ വില കുറയും. മരുന്നു വിലനിയന്ത്രണത്തിന്റെ ഭാഗമായി ഈ മരുന്നുകളുടെ ഉയർന്ന വിലപരിധി നിർണയിച്ചുകൊണ്ടാണു സർക്കാർ മരുന്നുവിലയ്ക്കു മൂക്കുകയറിടുന്നത്.

2016ലെ ഡ്രഗ്സ് (പ്രൈസ് കൺട്രോൾ) ഭേദഗതിനിയമം, 2013ലെ നിയമം എന്നിവ ഉപയോഗപ്പെടുത്തിയാണു ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മരുന്നു വിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഉയർന്ന വിലപരിധി ലംഘിക്കുന്ന മരുന്നു കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നും എൻപിപിഎ അറിയിച്ചു.