Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ പൂച്ചയുണ്ടോ? എങ്കിൽ ആരോഗ്യം സുരക്ഷിതം

cat

പട്ടി, പൂച്ച തുടങ്ങി ഓമനമൃഗങ്ങളെ പലരും വീട്ടിൽ വളർത്താറുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ അതേ പരിചരണം പലരും നൽകുന്നുമുണ്ട്. എന്നാൽ അറിഞ്ഞോളൂ, വീട്ടിൽ പൂച്ചയെ വളർത്തുന്നവരുടെ ആരോഗ്യം മെച്ചപ്പെടുമത്രേ. അലർജി പോലുള്ള പല രോഗങ്ങളെയും ചെറുക്കാൻ പൂച്ചയ്്ക്കു സാധിക്കുമെന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പൂച്ച സ്വന്തമായുണ്ടെങ്കിൽ കാർഡിയോ വാസ്കുലാർ രോഗങ്ങളാൽ മരണപ്പെടാനുള്ള സാധ്യതയും കുറവാണത്രേ.

ബ്രിട്ടിഷ് ഗവേഷകസംഘം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഓമനമൃഗമായി പട്ടിയെ വളർത്തുന്നവരെക്കാളും ഐക്യു ലെവൽ കൂടുതൽ പൂച്ചയെ വളർത്തുന്നവർക്കായിരുന്നു. പൂച്ചകൾ പട്ടികളുടെ അത്ര സ്മാർട്ട്നസ് കാണിക്കാത്തതു കൊണ്ടാണ് അവയ്ക്ക് പട്ടികൾക്കു ലഭിക്കുന്ന അത്രയും പരിഗണന ലഭിക്കാതെ പോകുന്നത്. ബുദ്ധിശക്തി കൂട്ടണമെന്നുണ്ടെങ്കിൽ പട്ടിക്കു പകരം പൂച്ചയെ വളർത്തുക.

പ്രിയപ്പെട്ടവരുടെ വേർപാട് നമുക്ക് താങ്ങുന്നതിനും അപ്പുറമാണ്. ഈ സങ്കടത്തിൽ നിന്നു കര കയറാൻ പലപ്പോഴും സഹായിക്കുന്നത് ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾ തന്നെയാണ്. മറ്റുള്ളവയെക്കാളും നിങ്ങളുടെ വേദന പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത് പൂച്ചകൾക്കാണ്.

രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ഇവ സഹായകമാണ്. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും ഗർഭം ധരിച്ചിരിക്കുന്നവരും വീട്ടിൽ ഒരു പൂച്ചയെ വളർത്തി നോക്കൂ, രോഗപ്രതിരോധശക്തി വർധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

വാർധക്യത്തിലെത്തിയവരെയും മാനസികമായും ശാരീരികമായും പിന്തുണയ്ക്കാൻ പൂച്ചകൾക്ക് സാധിക്കും. ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരാകുന്നവർ ഒരു പൂച്ചയെ വളർത്തി നോക്കൂ, പോസിറ്റീവ് എനർജി അനുഭവിച്ചറിയൂ