Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍

child-toy

കുഞ്ഞുവാവയ്ക്കു കളിച്ചു രസിക്കാന്‍ മാത്രമല്ല, മാനസികമായ വികാസത്തിനും കളിപ്പാട്ടങ്ങള്‍ ഗുണകരമാണ്. പക്ഷേ, കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒാരോ പ്രായത്തിനും ചേരുന്ന കളിപ്പാട്ടം വേണം വാങ്ങാന്‍. നിറങ്ങളും ശബ്ദങ്ങളുമുള്ള പാവകളും കിലുക്കികളും പോലുള്ള കളിപ്പാട്ടങ്ങള്‍ , തൊട്ടിലിനു മുകളില്‍ തൂക്കിയിടാവുന്നവ എന്നീ തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ആദ്യ മൂന്നുമാസങ്ങളില്‍ നല്ലത്. ഒരു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടോയ്ഫോണുകള്‍ വെജിറ്റബിള്‍ കിറ്റ്, പ്ളാസറ്റിക് താക്കോലുകള്‍, ഉരുട്ടാവുന്ന പാവകള്‍, പ്ളാസ്റ്റിക് കട്ടകള്‍ എന്നിവ നല്‍കാം.

രണ്ടു വയസ്സു വരെ ആടും കുതിരകളും ചരടുവലിച്ചോടുന്ന പാവകളുമൊക്കെ നല്‍കാം. രണ്ടു മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ലളിതമായ ബില്‍ഡിങ് ബ്ളോക്കുകളും പെയിന്റിങ് ബോക്സുമൊക്കെ ഉത്തമം . മൃദുവായതും ഉറപ്പുള്ളതും അധികം ഭാരമില്ലാത്തതും ആവണം കളിപ്പാട്ടങ്ങള്‍. കൂര്‍ത്ത വശങ്ങളുള്ളവയും എളുപ്പം ഊരിയെടുക്കാവുന്ന ഭാഗങ്ങളുള്ളവയും ഒഴിവാക്കാം. രോമപ്പാവകളും നിറം ഇളകിപ്പോരുന്ന കളിപ്പാട്ടങ്ങളും ഭംഗിയുള്ള പോളിത്തീന്‍ കവറില്‍ പൊതിഞ്ഞുമാത്രം കളിക്കാന്‍ നല്‍കുക. കളിപ്പാട്ടം മാറി ഉപയോഗിക്കാന്‍ നല്‍കും മുമ്പ് കഴുകിയോ തുടച്ചോ വൃത്തിയായി നല്‍കുക.

ഡോ. സി.കെ . ശശിധരന്‍