Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനക്കാർക്ക് ഉയരവും വണ്ണവും കൂടുന്നു

obesity-china

ചൈനക്കാർ പണ്ടുതൊട്ടേ ജനസംഖ്യ പെരുപ്പിച്ച് നമ്മെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അവിടെനിന്നു മറ്റൊരു വാർത്ത. ചൈനാക്കാർക്ക് ഉയരവും വണ്ണവും കൂടിക്കൊണ്ടിരിക്കുകയാണത്രേ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ ഉയരക്കൂടുതലും വണ്ണക്കൂടുതലുമുള്ള ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്പോർട് നടത്തിയ സർവേയിൽ കണ്ടെത്തിയത്.

ചൈനയിലെ പ്രായപൂർത്തിയായവരിൽ 32.7 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്. സർവേ പ്രകാരം 2010ൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തെ അപേക്ഷിച്ച് 0.6 ശതമാനം വർധനവുണ്ടത്രേ ഇപ്പോൾ. ശരീരത്തിന്റെ ഉയരവും ഭാരവും തമ്മിലുള്ള അമുപാതമായ ബോഡി മാസ് ഇൻഡക്സ് പരിശോധിച്ചുകൊണ്ടാണ് സർവേ നടത്തിയത്. പ്രായം കൂടിയവരിലാണ് അമിതവണ്ണം കൂടുന്ന പ്രവണത കണ്ടെത്തിയത്. ചൈനയിലെ മുതിർന്നവരിൽ 41.6 ശതമാനം പേരും അമിതവണ്ണം ഉള്ളവരാണ്. നേരത്തെ നടത്തിയ പഠനത്തിൽ വെറും 1.8 ശതമാനം പേർക്കു മാത്രമേ അമിതവണ്ണം ഉണ്ടായിരുന്നുള്ളു.

ചൈനയിലെ പുതിയ തലമുറയിലെ ആൺകുട്ടികൾക്ക് ഉയരം കൂടുന്നതായും സർവേയിൽ വ്യക്തമായി. 2010ൽ നടത്തിയ സർവേയിൽ ഒരു ഏഴുവയസ്സുകാരന്റെ ശരാശരി ഉയരം 126.6 സെന്റിമീറ്റർ ആയിരുന്നു. ഇപ്പോൾ ഉയരത്തിൽ 1.1 സെന്റിമീറ്റർ വർധനവുണ്ടായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.