Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം

computer-vision-syndrome

കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ ചെലവിടുന്ന ഒരു യുവത്വമാണ് നമ്മുടേത്. ജോലിക്കുവേണ്ടിയും വിവരങ്ങൾ ശേഖരിക്കാനും കമ്പ്യൂട്ടറിനെയാണ് ആധുനിക ലോകം ആശ്രയിക്കുന്നത്. കണ്ണുകൾക്ക് വിശ്രമമില്ലാതെ കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നത് കമ്പ്യൂട്ടർ വിഷൻ സിൻഡ്രത്തിന് വഴി വയ്ക്കുന്നുണ്ട്.

കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത, കാഴ്ച കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, തലവേദന, കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കുക എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

പലവിധ കാരണങ്ങളാലും ഈ രോഗം ഉണ്ടാകും. കമ്പ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുക, കമ്പ്യൂട്ടർ മോണിറ്റർ വച്ചിരിക്കുന്ന രീതി ശരിയല്ലാതിരിക്കുക. ഏറെ നേരം കണ്ണു ചിമ്മാതിരിക്കുക എന്നിവ ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണെന്നു പറയാം.

സി വി എസ് ഒഴിവാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്:

∙ പ്രധാനമായും കമ്പ്യൂട്ടർ മോണിറ്റർ കണ്ണിന്റെ ലെവലിനു താഴെ വയ്ക്കുക എന്ന രീതി സ്വീകരിക്കുക.

∙ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റിലും 20 സെക്കന്റെങ്കിലും കണ്ണടച്ചിരിക്കുക. കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുക.

∙ കമ്പ്യൂട്ടറിൽ നിന്നുള്ള ഗ്ലെയറിങ് ഒഴിവാക്കുക.

∙ അതിനൊപ്പം കാഴ്ചയ്ക്കു സഹായിക്കുന്ന പച്ചക്കറികളും ഫലവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

ഡോ. സച്ചിൻ ജോർജ് മാത്യു, ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, പാലാരിവട്ടം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.