Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിന്നിനെ പൊള്ളിച്ച കപ്പിങ് തെറാപ്പി

lin

ചൈനയിലുൾപ്പടെ  ഇപ്പോൾ ഏറെ പ്രചാരത്തിലുള്ളതാണ് കപ്പിംഗ് തെറാപ്പി .ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ പല രാജ്യങ്ങളിലും ഇത് പ്രശസ്തമായിരിക്കുകയാണ്. പല രാജ്യങ്ങളിലും ഇത് പല അസുഖങ്ങൾക്കും പ്രതിവിധിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചികിത്സ സ്ഥിരം ചെയ്തയാളുടെ അനുഭവം ആരെയും ഞെട്ടിക്കും.

രക്തത്തിലെ ദൂഷ്യങ്ങൾ പരിഹരിക്കാൻ ശരീരത്തിലെ പല ഭാഗങ്ങളിലും ഒരു വായുമർദ്ദമുണ്ടാക്കുകയാണ് ചെയ്യുക.  ചൂടാക്കിയ കപ്പുകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചാണ് അവിടെ വായു മർദ്ദിത ചികിത്സ ചൈനയിൽ‌ ചില മസാജ് പാർലറുകളിൽ നടത്തുന്നത്. ഒരു മാസത്തോളമാണ് ലി ലിൻ എന്ന 63 വയസുകാരൻ ഈ ചികിത്സ പരീക്ഷിച്ചത്.

സാധാരണഗതിയിൽ കുറച്ച് മണിക്കൂറുകൾ ചെയ്യാറുള്ള ഈ ചികിത്സ മസാജ് പാർലറുകാരുടെ പ്രേരണയാൽ ഒരു മാസം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 10 ദിവസം പരീക്ഷിച്ചപ്പോഴും കപ്പ് വച്ച ഭാഗങ്ങളിൽ അസ്വസ്ഥത തുടങ്ങിയെങ്കിലും ചികിത്സ തുടർന്നു. മുറിവായതോടെ മുറിവിൽ അണുവിമുക്തമാക്കാൻ ഉപ്പ് വെള്ളം പ്രയോഗിച്ച് ചികിത്സ നടത്തി.

ഒരു മാസം പിന്നിട്ടതോടെ ശരീരമാകെ വേദനയായ ലിനിന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ലിനിന്റെ ശരീരത്തിെല വലിയ പൊള്ളൽ പാടുകൾ കണ്ട് ബന്ധുക്കളും ഡോക്ടർമാരും ഞെട്ടി.

മുറിവേറ്റ ഭാഗത്ത് അണുബാധയുണ്ടായിരുന്നു. ചികിത്സ വൈകിയതിനാൽ രക്തത്തിലും അണുബാധയേറ്റു തുടങ്ങിയിരുന്നു. ഏതായാലും ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ് ഇയാൾ.

Your Rating: