Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദരോഗികൾക്ക് മെമ്മറി തെറാപ്പി

480294317

വിഷാദരോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നത് നാം അനുഭവിക്കുന്ന മാനസികസമ്മർദം താങ്ങാവുന്നതിനപ്പുറമാകുന്നു എന്നതിന്റെ സൂചനയാണ്. നമ്മളിൽ ചിലർ ചിലപ്പോഴൊക്കെ വിഷാദരോഗലക്ഷണങ്ങൾ കാണിച്ചുവരാറുള്ള കാര്യം നാം പലപ്പോഴും അറിയാതെ പോകുകയുമായിരിക്കാം.

വിഷാദരോഗസാധ്യത നേരിടുന്നവരോട് മാനസിക വിദഗ്ധർക്കു ചിലതു പറയാനുണ്ട്.

1. വിഷാദം ഒരു രോഗമല്ല, അതൊരു മാനസികാവസ്ഥ മാത്രമാണ്. പ്രതിസന്ധികളും പ്രയാസങ്ങളും നീങ്ങി സന്തോഷങ്ങൾ ജീവിതത്തിലേക്കു തിരിച്ചുവരുമ്പോൾ ഈ മാനസികാവസ്ഥയും മാറും. അതുകൊണ്ട് മറ്റുള്ളവരുടെ മുന്നിലും സ്വന്തം മനസ്സിലും ഒരു വിഷാദരോഗി എന്ന ഇമേജ് സൃഷ്ടിക്കേണ്ട ആവശ്യമില്ല.

2. വിഷാദം നിങ്ങളുടെ ഊർജത്തെ നഷ്ടപ്പെടുത്തും. വിഷാദത്തിന് അടിമപ്പെട്ടവർക്ക് സ്വന്തം ജോലിക്കാര്യങ്ങളിലോ കുടുംബത്തിലെ ദൈംദിന പ്രവർത്തനങ്ങളിലോ ശ്രദ്ധ പുലർത്താൻ കഴിയില്ല. നിങ്ങളുടെ വിവാഹജീവിതം, പഠനം, തൊഴിൽ എന്നിവയെ ദോഷകരമായി ബാധിക്കും. മാനസികമായ ഊർജത്തെ ചൂഷണം ചെയ്യുന്ന വിഷാദചിന്തകളെ പടിക്കു പുറത്തു നിർത്താൻ ശ്രദ്ധിക്കണം

3. ഓർമകളിലുള്ള പഴയ നല്ലകാലത്തെ കുറിച്ച് ചിന്തിച്ച് മനസിന് സന്തോഷം നൽകാൻ ശ്രമിക്കണം. സങ്കടങ്ങൾക്കിടയിലും എല്ലാ ദിവസവും നിശ്ചിത സമയം നല്ല ഓർമകൾക്കുവേണ്ടി നീക്കിവയ്ക്കണം. പഴയ ആൽബങ്ങൾ മറിച്ചുനോക്കിയോ, പഴയ കൂട്ടുകാരുമായി ഇടപഴയകിയോ, ഇതിനുള്ള അവസരം സൃഷ്ടിക്കാം.

4. മനസ്സ് എപ്പോഴും പോസിറ്റീവ് ആക്കിവയ്ക്കാൻ ശ്രദ്ധിക്കണം. ഇഷ്ടമുള്ള സിനിമകൾ, ഗാനങ്ങൾ, പുസ്തകങ്ങൾ ,യാത്രകൾ അങ്ങനെ ഓരോ ദിവസവും മനസ്സിന്റെ ഭാരം കുറയ്ക്കുന്ന എന്തെങ്കിലും ഒരു പ്രവർത്തനം കണ്ടെത്തി ചെയ്തു ശീലിക്കുക

5. മനസ്സിനാണു വിഷാദമെങ്കിലും ശരീരത്തിന്റെ വ്യായാമം പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്നത് ഓർമവേണം. എയ്റോബിക്സ്, ജിം, യോഗ, മെഡിറ്റേഷൻ തുടങ്ങിയവ പരിശീലിക്കാം.

Your Rating: