Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികൾ ഡ്രൈവ് ചെയ്യുമ്പോൾ ജാഗ്രത!

512250391

പ്രമേഹം ചിലപ്പോൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിനു വില്ലനായി മാറിയേക്കാം. ശരീരത്തിലെ ഷുഗർ നില താഴ്ന്നുപോകുന്നുവെന്നു തോന്നിയാൽ ഒരു കാരണവശാലും ഡ്രൈവ് െചയ്യരുതെന്നാണ് ഡോക്ടർമാർക്ക് പ്രമേഹരോഗികളോടു പറയാനുള്ളത്. പ്രത്യേകിച്ചും രാത്രിസമയങ്ങളിൽ ഉറക്കമിളയ്ക്കുന്നത് പ്രമേഹരോഗികളെ ദോഷകരമായി ബാധിച്ചേക്കും.

കൃത്യമായ സമയം ഉറങ്ങാതെയുള്ള ഡ്രൈവിങ് അപകടങ്ങളിലേക്ക് എത്തിച്ചേക്കാം. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഷുഗർനില താഴ്ന്നുപോയാൽ കാഴ്ച മങ്ങുകയും എതിരെ വരുന്ന വാഹനം കാണാതെ പോകുകയും ചെയ്തേക്കാം. പ്രമേഹരോഗികൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒരു കാരണവശാലും വാഹനം ഓടിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പുതരുന്നു.

തലവേദന, തലചുറ്റൽ, അമിതമായ വിയർപ്പ്, അമിതമായ വിശപ്പ്, ശരീരമാകെ വിറയൽ, പെരുമാറ്റങ്ങളിൽ അസ്വാഭാവികത, ഉറക്കം തൂങ്ങൽ എന്നീ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നവരാണെങ്കിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. യാത്രകളിൽ ഷുഗർ താഴ്ന്നുപോകുമ്പോൾ കഴിക്കാൻ മിഠായിയോ മറ്റോ കരുതുന്നത് നല്ലതാണ്. എല്ലാ മാസവും പ്രമേഹനില പരിശോധിച്ച് കുറിച്ചുവയ്ക്കുന്നത് പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടാനും സഹായകമാകും.