Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യം കഴിച്ചാൽ അലർജി അകലുമോ?

fish-online

കൊച്ചുകുട്ടികൾക്ക് മത്സ്യവും മുട്ടയും കൊടുക്കാമോ? ഏതു പ്രായത്തിൽ കൊടുത്തു തുടങ്ങണം? ഗർഭിണികൾ മത്സ്യം കഴിക്കാമോ? ഇങ്ങനെ ഒരു നൂറുകൂട്ടം സംശയങ്ങളുണ്ടാകും. എന്നാൽ ഇനി സംശയിക്കേണ്ട. ഒരു വയസെത്തും മുൻപുതന്നെ കുഞ്ഞുങ്ങൾക്ക് മത്സ്യവും മുട്ടയും നൽകിത്തുടങ്ങാം.

ഗർഭകാലത്തും മുലയൂട്ടുന്ന കാലമത്രയും മത്സ്യം ധാരാളം കഴിക്കുന്ന സ്ത്രീകൾ, കുഞ്ഞുങ്ങളെ അലർജി മൂലമുള്ള രോഗങ്ങളിൽ നിന്നും അവരറിയാതെതന്നെ സംരക്ഷിക്കുകയാണു ചെയ്യുന്നത്. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണ അലർജി, ആസ്മ, എക്സിമ, ഹേഫീവർ എന്നിവ വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നു പഠനം. മത്സ്യവും മുട്ടയും ഒമേഗ3ഫാറ്റി ആസിഡിന്റെ കലവറയാണ്. കുഞ്ഞുങ്ങൾക്ക് 11 മാസം പ്രായമെത്തും മുൻപുതന്നെ മത്സ്യവും മുട്ടയും നൽകുന്നത് അലർജി അകറ്റും.

മുട്ടയും മത്സ്യവും ധാന്യങ്ങളും നേരത്തേതന്നെ കഴിച്ചുതുടങ്ങിയ കുട്ടികളുടെ രക്തത്തിൽ ധാരാളം ഒമേഗ3 ഉണ്ട്. ഇതാണ് അലർജിയെ അകറ്റുന്നതെന്ന് സ്വീഡനിലെ ചാമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകയായ കാരിൻ ജോൺസൺ പറയുന്നു. ഒമേഗ3യുടെ അളവ് കൂടുതലുള്ള കുട്ടികളുടെ അമ്മമാർ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ധാരാളം മത്സ്യം കഴിച്ചിരുന്നുവെന്ന് പഠനഫലം കാണിക്കുന്നു.